താഷ്‌കന്റ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്ബെക്കിസ്ഥാനിലെത്തി. താഷ്‌കന്റില്‍ ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി മോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. അടിസ്ഥാനസൗകര്യം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റല്‍ കണക്ടിവിറ്റി, ഊര്‍ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളാകും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. പൊതു വികസന ദര്‍ശനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരു നേതാക്കളും പങ്കുവെക്കും.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഉസ്ബെക്കിസ്ഥാന്‍ യോഗ ഫെഡറേഷന്‍ സംഘടിപ്പിച്ച യോഗാ സെഷനിലും മോദി പങ്കെടുത്തു. രാജ്യത്ത് യോഗയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതിയും ഇന്ത്യ-ഉസ്ബെക്കിസ്ഥാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ യോഗയ്ക്കുള്ള പങ്കും പരിപാടി പ്രതിഫലിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെയാണ് മോദി ഉസ്ബെക്കിസ്ഥാനിലെത്തിയത്. താഷ്‌കന്റ് വിമാനത്താവളത്തില്‍ പ്രസിഡന്റ് മിര്‍സിയോയേവ് അദ്ദേഹത്തെ സ്വീകരിച്ചു. താഷ്‌കന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്മാരകവും മഹാത്മാഗാന്ധി സെന്ററും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
നാളെ കിര്‍ഗിസ് റിപ്പബ്ലിക്കിലേക്ക് പോകുന്ന മോദി 26-ാമത് എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളുടെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആറാമത് ലോക നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.

Comments