ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ സുരക്ഷ കുറച്ച് വിജയ് സർക്കാർ. നിലവിലുണ്ടായിരുന്ന Z+ സുരക്ഷ Z കാറ്റഗറിയിലേക്ക് മാറ്റി. സ്റ്റാലിന് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരുടെ എണ്ണം 54ൽ നിന്ന് 34 ആയും കുറച്ചു. ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
ചീഫ് സെക്രട്ടറി സായ് കുമാർ, ഹോം സെക്രട്ടറി കെ. മണിവസൻ, ഡിജിപി മഹേഷ് കുമാർ അഗർവാൾ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. രഹസ്യാന്വേഷണ റിപ്പോർട്ടുകളും സ്റ്റാലിന്‍റെ സുരക്ഷാ ആവശ്യങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയത്.
പുതിയ സംവിധാനത്തിലും സ്റ്റാലിന് പൊലീസ് സുരക്ഷ തുടരും. വാഹനവ്യൂഹത്തിന്‍റെ മുൻനിര, പ്രധാന ഭാഗം, പിൻനിര എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷാ സംഘങ്ങളുണ്ടാകും. യാത്രകളിലും പൊതുപരിപാടികളിലും പൈലറ്റ്, എസ്കോർട്ട്, ബാക്കപ്പ്, ക്ലോസ് പ്രൊട്ടക്ഷൻ വാഹനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനവും തുടരും.
സുരക്ഷ പൂർണമായി പിൻവലിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ മാത്രമാണ് മാറ്റം വരുത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തമിഴ്നാട്ടിലെ വിഐപികൾക്കും വിവിഐപികൾക്കും നൽകുന്ന സുരക്ഷ ആറുമാസത്തിലൊരിക്കൽ അവലോകനം ചെയ്യാറുണ്ട്. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ, ഭീഷണിയുടെ സ്വഭാവവും തീവ്രതയും, യാത്രാരീതികൾ എന്നിവ പരിഗണിച്ചാണ് സുരക്ഷ വർധിപ്പിക്കണോ, തുടരണമോ, കുറയ്ക്കണോ എന്ന് തീരുമാനിക്കുന്നത്.

Comments