കോഴിക്കോട്: 19 കിലോ കഞ്ചാവുമായി യുവതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. പശ്ചിമബംഗാളിലെ നോർത്ത് പർഗാനാസ് സ്വദേശിനി മിനോതി സർദാർ (32) ആണ് ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് പിടികൂടിയത്.
ഞായറാഴ്ച രാവിലെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. ചെന്നൈ-മംഗലാപുരം എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് യുവതി കഞ്ചാവ് കടത്തിയത്. ആന്ധ്ര-ഒഡിഷ അതിർത്തിയിലെ ഗ്രഹാംപുരിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് റെയിൽവേ പൊലീസിന്റെ വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇതേ ട്രെയിനിൽനിന്ന് 18 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് യുവാക്കളെയും പിടികൂടിയിരുന്നു.

Comments