ചെന്നൈ: മൂന്ന് ടീമുകള്‍ തമ്മില്‍ മത്സരിക്കുന്ന നൂതനമായ 'ഫിബോള്‍'എന്ന കായിക ഇനം പരിചയപ്പെടുത്തി മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആചരിക്കുന്ന ദേശീയ കായിക ദിനത്തോടനുബന്ധിച്ചാണ് ഈ കായിക ഇനം അവതരിപ്പിച്ചത്. മത്സരാധിഷ്ഠിത ടീം കായിക ഇനങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കുന്നതാകും ഈ കായിക ഇനം എന്നാണ് മദ്രാസ് ഐഐടി അറിയിച്ചിരിക്കുന്നത്.
വൃത്താകൃതിയിലുള്ള കോര്‍ട്ടില്‍ മൂന്ന് ടീമുകള്‍ക്ക് ഒരേസമയം മത്സരിക്കാന്‍ കഴിയുന്നതാണ് ഈ കായിക വിനോദം എന്നതാണ് ഇതിന്റെ പ്രത്യകത. രണ്ട് ടീമുകള്‍ മാത്രം മത്സരിക്കുന്ന പരമ്പരാഗത 'ഇന്വേഷന്' കായിക ഇനങ്ങളില്‍ നിന്ന് ഇത് വ്യത്യസ്തമാണ്. ഓരോ ടീമും എതിരാളികളുടെ രണ്ട് ബാസ്കറ്റുകളെ ആക്രമിക്കുകയും അതേസമയം സ്വന്തം ബാസ്കറ്റിനെ പ്രതിരോധിക്കുകയും വേണം.
ഇതിനായി കളിക്കാര്‍ ഒരേസമയം ഒന്നിലധികം എതിരാളികളെ നിരീക്ഷിക്കുകയും അതിനനുസരിച്ച് തങ്ങളുടെ തന്ത്രങ്ങള്‍ വേഗത്തില്‍ മാറ്റുകയും ചെയ്യേണ്ടതുണ്ട്. ഐഐടി മദ്രാസ് ഡീന്‍ (സ്റ്റുഡന്റ്സ്) പ്രൊഫസര്‍ സത്യനാരായണ എന്‍ ഗുംമാഡി, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, നഗരത്തിലെ കോളേജുകളില്‍ നിന്നുള്ള ടീമുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഓഗസ്റ്റ് 28-നാണ് ക്യാമ്പസില്‍ ഈ കായികവിനോദം ആരംഭിച്ചത്.കളിയുടെ നിയമങ്ങള്‍ അനുസരിച്ച്, ഓരോ ടീമിലും ഏഴ് രജിസ്റ്റര്‍ ചെയ്ത കളിക്കാരുണ്ടാകും. നാല് സജീവ കളിക്കാരും മൂന്ന് പകരക്കാരും എന്ന നിലയിലാണ് ക്രമം. 26 മീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള കോര്‍ട്ടിലാണ് ഈ കളി നടക്കുന്നത്. കോര്‍ട്ടിനെ 120 ഡിഗ്രി വീതമുള്ള മൂന്ന് തുല്യ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, കൂടാതെ കളിക്കളത്തിന് ചുറ്റുമായി മൂന്ന് ബാസ്കറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ മേഖലകളും കളിസ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ നാല് മീറ്റര്‍ വിസ്താരമുള്ള 'സെന്റര്‍ ഫ്രീ സോണ്‍' ഓരോ ബാസ്കറ്റിനും താഴെയുള്ള 'നോ-ഒഫെന്‍സ് സോണ്‍' എന്നിവയും ഉള്‍പ്പെടുന്നു.

Comments