ചെന്നൈ: നടനും മുഖ്യമന്ത്രിയുമായ വിജയ് യെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചരണം ടി.വി.കെ. യ്ക്ക് ബൂമറാംഗാകുന്നു. തമിഴ്നാട്ടില്‍ ടിവികെ മന്ത്രിസഭയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തിന്റെ പേരില്‍ ഉണ്ടാകുന്ന ചര്‍ച്ചകള്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
കേവലം ഭൂരിപക്ഷമില്ലാത്ത ടിവികെ ഭരണം നടത്തുന്നത് കോണ്‍ഗ്രസ് പിന്തുണയോടെയാണ്. വിജയ് യെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍. ടി.വി.കെ. ഈ പ്രചരണം ശക്തമാക്കിയതിന് പിന്നാലെ രാജി ഭീഷണിയുമായി കോണ്‍ഗ്രസ് മന്ത്രിമാരും രംഗത്തെത്തി. രാഹുല്‍ഗാന്ധിയെ മാത്രമെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിയ്ക്കുവെന്നും അല്ലാത്ത പക്ഷം രാജിവെക്കുമെന്നുമാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ പറയുന്നത്.
നിയമസഭയില്‍ മന്ത്രി ഡി ശരത്കുമാറാണ് സി ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ടിവികെ ഇതിന് വലിയ പ്രചാരം നല്‍കുകയും ചെയ്തു. മുതിര്‍ന്ന മന്ത്രിമാര്‍ വിവിധ വേദികളില്‍ ഇക്കാര്യം പറഞ്ഞു. തൂത്തുക്കുടി പോലെയുള്ള പ്രദേശങ്ങളില്‍ വിജയ് യെ അനുകൂ ലിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നു. രാഹുല്‍ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിയ്ക്കുവെന്നാണ് കോണ്‍ഗ്രസ് നിലപാട്. ടിവികെ നിലപാട് മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെക്കുമെന്നും ഭീഷണിപ്പെടുത്തി.
അടുത്ത പ്രധാനമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഇന്ത്യ ടുഡേ ദേശവ്യാപകമായി നടത്തിയ സര്‍വെ ഫലം പുറത്ത് വന്നതോടെയാണ് വിവാദം തുടങ്ങുന്നത്. സര്‍വേയില്‍ 9ശതമാനം പേരുടെ പിന്തുണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയ്ക്ക് ലഭിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള പിന്തുണയില്‍ സര്‍വേയില്‍ മൂന്നാമതായിരുന്നു വിജയ്. 49 ശതമാനം പേര്‍ നരേന്ദ്ര മോദിയെ പിന്തുണച്ചപ്പോള്‍ 27 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെയാണ് തെരഞ്ഞെടുത്തത്.

Comments