ഉപനേതാവ് തര്‍ക്കത്തില്‍ ഇന്ന് നിര്‍ണ്ണായകം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കടുത്ത നടപടികളിലേക്ക് സിപിഐ നിലവില്‍ എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടില്ലെങ്കിലും നിയമസഭയില്‍ പ്രത്യേക ബ്‌ളോക്കായി ഇരിക്കും. വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് സിപിഐഎമ്മും നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നം കൂടുതല്‍ വഷളാകുമോ എന്നേ അറിയാനുള്ളൂ.
സിപിഐയ്ക്ക് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും ചേരും. നാളെയും മറ്റന്നാളുമാണ് യോഗം. ഈ യോഗത്തില്‍ സിപിഐഎമ്മും നിര്‍ണ്ണായകമായ തീരുമാനം എടുത്തേക്കും. പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചാണ് സിപിഐയും നില്‍ക്കുന്നത്. സിപിഐ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും ലീഗും പരോക്ഷമായി സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞദിവസം പറഞ്ഞത്. സിപിഐക്ക് ഉപനേതാവ് പദവി ലഭിക്കുമെന്ന രാഷ്ട്രീയ ബോധ്യമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം പിണറായി വിജയന് മറുപടി പറയാനും തയ്യാറായില്ല. എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സിപിഐഎം-സിപിഐ ബന്ധത്തെ ശിഥിലമാക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സിപിഐഎം രാഷ്ട്രീയം പറയേണ്ടത് ജനറല്‍ സെക്രട്ടറിയാണെന്നും എല്‍ഡിഎഫില്‍ അടിമയും ഉടമയും ഇല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. തിരുത്തേണ്ടത് തിരുത്തണമെന്നും പറഞ്ഞു. ഇടതുപക്ഷ പാര്‍ട്ടികളില്‍ രാജ്യത്തെ വലിയ പാര്‍ട്ടിയാണ് സിപിഐ. എല്ലാ മുക്കിലും മൂലയിലും സിപിഐ ഉണ്ട്. എന്നാല്‍ സിപിഐക്ക് വലുതാകാന്‍ സിപിഐഎം ചെറുതാകാന്‍ ആഗ്രഹിക്കുന്നില്ല. എംഎ ബേബിയോ ഗോവിന്ദന്‍ മാഷോ സിപിഐ ചെറിയ പാര്‍ട്ടി ആണെന്ന് പറഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Comments