ആര്‍ഷിക 'കമ്മ്യൂണിറ്റി ഡേ' ചടങ്ങില്‍ എതര്‍ എനര്‍ജി തങ്ങളുടെ പുതിയ 'കോനാര്‍ക്' (Konarc) ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറക്കി. 99,999 രൂപ മുതലാണ് വിപണിയിലെ വില ആരംഭിക്കുന്നത്. എതറിന്റെ പുതിയ 'EL' പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ആദ്യ പ്രൊഡക്ഷന്‍ സ്‌കൂട്ടറാണ് കോനാര്‍ക്. S, Z എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇത് ലഭ്യമാകുന്നത്.
ഇതില്‍ 'S' വേരിയന്റില്‍ 100 കി.മീ മുതല്‍ 200 കി.മീ വരെ (IDC) റേഞ്ച് നല്‍കുന്ന നാല് ഓപ്ഷനുകള്‍ എതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 'Z' വേരിയന്റില്‍ 125 കി.മീ, 161 കി.മീ റേഞ്ച് ഓപ്ഷനുകളാകും ഉണ്ടാകുക.
വേരിയന്റുകളും വിലയും ഡെലിവറിയും
കോനാര്‍ക് S വേരിയന്റിന്റെ മൂന്ന് പതിപ്പുകളുടെ വില വിവരങ്ങളാണ് എതര്‍ നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്:
100 കി.മീ റേഞ്ച് (2.1 kWh ബാറ്ററി): 99,999 (ഡെലിവറി: 2027 ആദ്യ പാദത്തില്‍)
125 കി.മീ റേഞ്ച് (2.7 kWh ബാറ്ററി): 1,21,999 (ഡെലിവറി: 2026 സെപ്റ്റംബര്‍ മുതല്‍)
161 കി.മീ റേഞ്ച് (3.5 kWh ബാറ്ററി): 1,44,999 (ഡെലിവറി: 2026 സെപ്റ്റംബര്‍ മുതല്‍)
200 കി.മീ റേഞ്ചുള്ള കോനാര്‍ക് S വേരിയന്റിന്റെ ഡെലിവറി 2027 മൂന്നാം പാദത്തില്‍ ആരംഭിക്കും. ഇതിന്റെ വില പിന്നീട് പ്രഖ്യാപിക്കും. കോനാര്‍ക് Z വേരിയന്റുകള്‍ 2027 രണ്ടാം പാദത്തോടെ ലഭ്യമായി തുടങ്ങും.
പ്രധാന സവിശേഷതകള്‍
ബാറ്ററിയും പെര്‍ഫോമന്‍സും: IP67 റേറ്റിംഗുള്ള അലുമിനിയം കേസസിംഗോട് കൂടിയ ബാറ്ററികളാണ് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 70 കി.മീ ആണ് പരമാവധി വേഗത. സ്മാര്‍ട്ട് ഇക്കോ, ഇക്കോ, പവര്‍ എന്നീ റൈഡിംഗ് മോഡുകള്‍ ലഭ്യമാണ്. 0 മുതല്‍ 40 കി.മീ വേഗത കൈവരിക്കാന്‍ 4.7 മുതല്‍ 5 സെക്കന്‍ഡ് വരെ സമയം വേണം.
ഓണ്‍ബോര്‍ഡ് ചാര്‍ജിംഗ്: ബാഹ്യ ചാര്‍ജര്‍ (External Charger) കൂടെ കരുതേണ്ടതില്ലാത്ത 450W ഓണ്‍ബോര്‍ഡ് ചാര്‍ജറാണ് ഇതിലുള്ളത്. വീടുകളിലെ സാധാരണ സോക്കറ്റില്‍ നേരിട്ട് പ്ലഗ് ചെയ്യാം. കൂടുതല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ രണ്ടാമതൊരു 450W ചാര്‍ജര്‍ കൂടി ഉപയോഗിച്ച് ശേഷി 900W ആയി ഉയര്‍ത്താം.
മെറ്റല്‍ ബോഡിയും സ്റ്റോറേജും: മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റീല്‍ യൂണിബോഡി ഷാസിയും മെറ്റല്‍ ബോഡി പാനലുകളുമാണ് കോനാര്‍കിന് നല്‍കിയിരിക്കുന്നത്. സീറ്റിനടിയില്‍ 31 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ് ലഭിക്കും.
വീലുകളും ബ്രേക്കും: മുന്‍വശത്ത് 14 ഇഞ്ചും പിന്നില്‍ 12 ഇഞ്ചും അലോയ് വീലുകളാണുള്ളത്. ഉയര്‍ന്ന വേരിയന്റുകളില്‍ മുന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും ലഭിക്കും.
ഡിസ്പ്ലേയും ടെക്‌നോളജിയും: അടിസ്ഥാന മോഡലില്‍ 4.2 ഇഞ്ച് ഡിസ്പ്ലേയും ഉയര്‍ന്ന വേരിയന്റുകളില്‍ 7 ഇഞ്ച് ഡീപ്വ്യൂ (DeepView) ഡിസ്പ്ലേയുമാണുള്ളത്. ആപ്പ് കണക്റ്റിവിറ്റി, OTA അപ്ഡേറ്റുകള്‍, നാവിഗേഷന്‍, ബ്ലൂടൂത്ത് കോളുകള്‍, പാര്‍ക്ക് അസിസ്റ്റ് (റിവേഴ്സ് മോഡ്) എന്നിവയും ഇതിലുണ്ട്.
വാറന്റി: ബാറ്ററിക്കും വാഹനത്തിനും 3 വര്‍ഷം അല്ലെങ്കില്‍ 30,000 കി.മീ സാധാരണ വാറന്റി ലഭിക്കും. എതര്‍സ്റ്റാക്ക് പ്രോ വഴി ഇത് 5 വര്‍ഷം/60,000 കി.മീ ആയോ extended വാറന്റി വഴി 10 വര്‍ഷം/1 ലക്ഷം കി.മീ ആയോ ഉയര്‍ത്താം.

Comments