മുംബൈ: നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മുന്‍ പി.എ. ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. ഭാരതീയ ന്യായ സംഹിത വ്യവസ്ഥകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടു. ദിഷയുടെ പിതാവ് സതീഷ് സാലിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മകളുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് പുതിയ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം.
നേരത്തെ നടന്ന അന്വേഷണത്തില്‍ അസ്വാഭാവികകാര്യങ്ങള്‍ ശരിയായ രീതിയില്‍ പരിശോധിച്ചിട്ടില്ലെന്ന് ആരോപിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുംബൈയിലെ മലാഡ് പ്രദേശത്തെ ഒരു ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് വീണ് 2020 ജൂണ്‍ 8നാണ് 28 കാരിയായ ദിഷ സാലിയന്‍ മരിച്ചത്. നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ദിഷ മരിച്ചത്. ഇരുവരുടെയും മരണങ്ങള്‍ തമ്മിലുള്ള അടുപ്പം വലിയ തോതിലുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായെങ്കിലും, മുന്‍പത്തെ അന്വേഷണങ്ങളില്‍ ഇവ തമ്മില്‍ ബന്ധമുള്ളതായി കണ്ടെത്തിയിരുന്നില്ല.
ആഗസ്റ്റ് 28-ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി വിധി പറയാനായി മാറ്റിയിരുന്നു. ജസ്റ്റിസ് ഭാരതി എച്ച് ഡാംഗറെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദിഷയുടെ കുടുംബം കൊലപാതക ആരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്ന് വാദത്തിനിടയില്‍ കോടതി മുംബൈ പോലീസിനോട് ചോദിച്ചിരുന്നു. കേസില്‍ അസ്വാഭാവിക മരണത്തിനുള്ള റിപ്പോര്‍ട്ട് മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ എന്നതിലും ബെഞ്ച് വ്യക്തത തേടി.
എഡിആര്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള കേസ് രേഖകള്‍ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും കോടതി ചോദ്യം ഉന്നയിച്ചിരുന്നു. പൊലീസ് അന്വേഷണം യഥാര്‍ത്ഥമാണെന്നാണ് താന്‍ ആദ്യം കരുതിയിരുന്നതെന്നും എന്നാല്‍ തന്റെ മകളുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങള്‍ ശരിയായ രീതിയില്‍ അന്വേഷിച്ചിട്ടില്ലെന്ന് പിന്നീട് സംശയിക്കുന്നതായും ദിഷയുടെ പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുന്‍ അന്വേഷണങ്ങള്‍ കൊലപാതകത്തിലേക്കല്ല, ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ 2023-ല്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും ആദ്യം നടന്ന പോലീസ് അന്വേഷണത്തിന് സമാനമായ നിഗമനങ്ങളിലാണ് എത്തിച്ചേര്‍ന്നത്.

Comments