
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മാളവിക മോഹനൻ. ബോളിവുഡിലും മലയാളത്തിലും തെലുങ്ക് സിനിമകളിലും തന്റെ ദൃശ്യവിസ്മയം പകര്ത്തിയിട്ടുള്ള ഛായാഗ്രാഹകന് കെയു മോഹനന്റെ മകള് കൂടിയായ മാളവിക ദുൽഖര് സൽമാൻ നായകനായി പട്ടം പോലെ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തില് മാത്രമല്ല തമിഴിലും, കന്നഡയിലും, ഹിന്ദിയിലും തിളങ്ങാന് താരത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ന് തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാള് കൂടിയാണ് മാളവിക.
സോഷ്യല് മീഡിയയിലും സജീവമായ താരം വ്യത്യസ്ത ഔട്ട്ലുക്കിലുള്ള നിരവധി ഫോട്ടോഷൂട്ടുകള് അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടാറുള്ള ചിത്രങ്ങള് വളരെ വേഗത്തിലാണ് സൈബറിടത്ത് തരംഗമായി മാറാറുള്ളത്.
ഇപ്പോഴിതാ വെള്ള നെറ്റ് സാരിയില് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള് പങ്കിടുകയാണ് താരം. ഐവറി ഷീർ സാരിയില് ഹോട്ട് ലുക്കിലാണ് മാളവിക. മോണോക്രോമാറ്റിക് സാരിയില് അതിസുന്ദരിയായി താരം ചിത്രങ്ങളില് തിളങ്ങുന്നു.
‘‘അവസാന ഫോട്ടോ പത്തില് ഒന്പതു തവണയും എന്റെ യഥാർത്ഥ മാനസികാവസ്ഥയാണ്... ഹലോ ചെന്നൈ, എന്റെ ഹൃദയം എപ്പോഴും നിന്നോടൊപ്പമുണ്ട്...’’ എന്ന ക്യാപ്ഷന് നല്കിയാണ് മാളവിക ചിത്രങ്ങള് പങ്കിട്ടിരിക്കുന്നത്.
ചികാങ്കരി ബീഡ് വര്ക്കുള്ള ഫ്ലോറല്- സ്റ്റാര് എംബ്രോയ്ഡറി മോട്ടിഫുകളും അരികുകളിലെ ഡെക്കറേറ്റീവ് ലെയ്സുമാണ് ഈ സാരിയുടെ ഏറ്റവും വലിയ ആകര്ഷണം. വീതിയേറിയ വി-നെക്കുള്ള തിന് സ്ട്രാപ്ഡ് ഓഫ്-വൈറ്റ് സ്ലീവ്ലെസ് ബ്ലൗസാണ് താരം ഇതിനൊപ്പം ജോഡിയാക്കിയിരിക്കുന്നത്. ഷീർ ഗോൾഡ്, കുന്ദൻ-സ്റ്റൈൽ സ്റ്റാക്ക്ഡ് വളകൾ, ജുംക-സ്റ്റൈൽ ഡ്രോപ്പ് കമ്മലുകൾ, കൈയിൽ ഒരു സ്റ്റേറ്റ്മെന്റ് മോതിരം എന്നിവയാണ് താരത്തിന്റെ ആക്സസറീസ്. മാളവികയുടെ പുതിയ ചിത്രങ്ങള് ഏറ്റെടുക്കുകയാണ് ആരാധകര്.







Comments