ന്യൂഡല്‍ഹി: കാന്തപുരത്തിന്റെ പ്രസ്താവന ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. സ്ത്രീകളെ തളച്ചിടുന്ന കാര്യത്തില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ നിലപാട് തന്നെയാണ് കാന്തപുരവും പറഞ്ഞിരിക്കുന്നതെന്നും പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന സ്ത്രീപുരുഷ തുല്യതയെയാണ് അംഗീകരിക്കുന്നത്. എന്നാല്‍ മിക്ക മതങ്ങളും പല സന്ദര്‍ഭങ്ങളിലും സ്ത്രീകളുടെ തുല്യത അംഗീകരിക്കാത്ത സമീപനമാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് കാന്തപുരത്തിന്റെ അഭിപ്രായം. 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നാണ് ആര്‍എസ്എസിന്റേയും നിലപാട്. സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നതിനാലാണ് അവര്‍ക്കെതിരേ അക്രമം ഉണ്ടാകുന്നതെന്നാണ് മോഹന്‍ ഭഗവത് നേരത്തേ പറഞ്ഞത്. സമാനമായ പ്രസ്താവനയാണ് കാന്തപുരവും നടത്തിയിരിക്കുന്നത്. ഇതിനെ അംഗീകരിക്കാനാകില്ല.
ഒരു മതവും സ്ത്രീ പുരുഷ സമത്വത്തെ തള്ളുന്ന നിലപാട് എടുക്കരുതെന്നാണ് തന്റെ അഭിപ്രായം. മനുഷ്യസ്‌നേഹവും തുല്യതയുമാണ് എല്ലാ മതങ്ങളും പറയുന്നത്. ക്രിസ്തുവും നബിയുമെല്ലാം അക്കാര്യം പറയുന്നുണ്ടെന്നും എംഎ ബേബി പറയുന്നു.

Comments