
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനു സിത്താര. സോഷ്യല് മീഡിയയിലും സജീവമായ താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തിലാണ് തരംഗമായി മാറാറുള്ളത്. ഇപ്പോഴിതാ ഓണാഘോഷത്തിന്റെ ഭാഗമായി എടുത്ത പുതിയ ചിത്രങ്ങള് പങ്കിട്ടെത്തിയിരിക്കുകയാണ് അനു സിത്താര. സാരിയില് അതീവസുന്ദരിയായാണ് താരം ചിത്രങ്ങളില് പ്രത്യക്ഷപ്പെടുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
2013-ല് പുറത്തിറങ്ങിയ 'പൊട്ടാസ് ബോംബ്' എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടര്ന്ന് സത്യന് അന്തിക്കാടിന്റെ 'ഒരു ഇന്ത്യന് പ്രണയകഥ'യില് ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. 'ഹാപ്പി വെഡ്ഡിങ്', 'ഫുക്രി', 'രാമന്റെ ഏദന് തോട്ടം', 'അച്ചായന്സ്' തുടങ്ങിയ സിനിമകളിലൂടെ താരം ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.
ഛായാഗ്രാഹകന് വിഷ്ണു പ്രസാദാണ് അനു സിത്താരയുടെ ഭര്ത്താവ്. അടുത്തിടെ യുഎഇയില് 'കമലദളം' എന്ന പേരില് പുതിയൊരു നൃത്ത വിദ്യാലയവും താരം ആരംഭിച്ചിരുന്നു.







Comments