പാരീസ്: യൂറോപ്യന്‍ ഫുട്‌ബോള്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ക്ലബ്ബുകള്‍ അവസാന നിമിഷത്തെ കരാറുകള്‍ ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തില്‍. വമ്പന്‍ താരങ്ങളെ നിരയില്‍ എത്തിച്ച് ഈ സീസണ്‍ മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ക്ലബ്ബുകള്‍. മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡ് ശക്തമാക്കാനും യുണൈറ്റഡ് ലെഫ്റ്റ് ബാക്കിനുമായുള്ള തെരച്ചിലിലാണ്. ട്രാന്‍സ്ഫര്‍ ജാലകത്തിലെ ഡെഡ്ലൈന്‍ ദിവസം കൂടുതല്‍ അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഈ ജാലകത്തില്‍ ഫെറാന്‍ ടോറസ് (പിഎസ്ജി), റോഡ്രി (ബാഴ്‌സലോണ), മോര്‍ഗന്‍ റോജേഴ്‌സ് (ചെല്‍സി), യാന്‍ ഡിയോമന്‍ഡെ (റയല്‍ മാഡ്രിഡ്) തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ഇതിനോടകം കൂടുമാറിയിട്ടുണ്ട്. എന്നാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൂടുതല്‍ വന്‍കിട മാറ്റങ്ങള്‍ക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. ചെല്‍സിയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോയ അര്‍ജന്റീനതാരം എന്‍സോ ഫെര്‍ണാണ്ടസിന്റേതാണ് കൂട്ടത്തിലെ ഏറ്റവും വലിയ നീക്കം.
ചെല്‍സി മിഡ്ഫീല്‍ഡറെ കൊണ്ടുവന്ന് മദ്ധ്യനിരയുടെ കരുത്തുകൂട്ടാനാണ് സിറ്റിയുടെ ശ്രമം. മാഞ്ചസ്റ്റര്‍ സിറ്റി കൊത്തിയ മറ്റൊരു താരം എവര്‍ട്ടന്റെ ഇലിമാന്‍ എന്‍ഡയേ ആണ്. നെതര്‍ലണ്ടുകാരനായ ലിവര്‍പൂള്‍ താരം കോഡി ഗാപ്‌കോയും സിറ്റിയുടെ റഡാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ കിട്ടാതെ പോയ സാഹചര്യത്തിലാണ് എന്‍ഡയേ കൊണ്ട് തൃപ്തിയടഞ്ഞത്. രണ്ടുപേരെ കൊണ്ടുവന്ന സിറ്റി എവര്‍ട്ടണിലേക്ക് - ലോണ്‍ അടിസ്ഥാനത്തില്‍ ജാക്ക് ഗ്രീലിഷിനെ നല്‍കിയേക്കും. ആഴ്‌സണല്‍ ലക്ഷ്യമിട്ടിരുന്ന ഫ്രഞ്ച്ക്ലബ്ബ ലിയോണിന്റെ മാലിക് ഫൊഫാനയെ സണ്ടര്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. ഇതിനുപുറമെ, ആഴ്‌സണല്‍ തങ്ങളുടെ ബ്രസീലിയന്‍ താരങ്ങളെ ഒഴിവാക്കുന്നത് ആലോചിക്കുകയാണ്. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഗബ്രിയേല്‍ ജീസസ് എന്നിവരെ ഒഴിവാക്കാന്‍ തയ്യാറെടുക്കുന്നുണ്ട്.
എന്‍സോ ഫെര്‍ണാണ്ടസിനെ നഷ്ടമാകുന്ന ചെല്‍സി മൈഖൈലോ മുദ്രെകിനെ ലോണ്‍ അടിസ്ഥാനത്തില്‍ ടോട്ടന്‍ഹാമിന് നല്‍കാന്‍ ഒരുങ്ങുകയാണ്. ഉക്രയിന്‍താരമാകട്ടെ വിലക്ക് കഴിഞ്ഞ് ഫുട്‌ബോളിലേക്ക് തിരിച്ചെത്തിയതേയുള്ളൂ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലൂക്ക് ഷോയ്ക്ക് പകരം പുതിയ ലെഫ്റ്റ്ബാക്കിനായുള്ള അന്വേഷണത്തിലാണ്. ജോഷ്വ സിര്‍ക്‌സീയെ യുവന്റസിലേക്ക് ലോണിന് നല്‍കാനും അവര്‍ക്ക് താല്‍പ്പര്യമുണ്ട്. ജാലകം അടഞ്ഞാല്‍ പിന്നെ 2027 ജനുവരി വരെ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് പുതിയ താരങ്ങളെ സ്വന്തമാക്കാന്‍ സാധിക്കില്ല.

Comments