
ജയിലര് 2 വിലെ ‘അല ബോലേലോ ’യ്ക്ക് ചുവടുവെച്ച് ശില്പ ബാലയും സുഹൃത്തും നര്ത്തകിയുമായ രഞ്ജിനി കുഞ്ചുവും. ‘ഈ ഗാനം ഒരു ബ്ലാസ്റ്റാണ്, ഷംന കാസിം ഫയറാണ്’ എന്ന അടിക്കുറിപ്പോടെയാണ് ശില്പ ബാല വീഡിയോ സമൂഹമാധ്യമത്തില് പങ്കുവെച്ചിരിക്കുന്നത്.
കസവുസാരിയും ബ്ലൗസുമണിഞ്ഞ് സിനിമയിലെ ഗാനരംഗത്തിലേതിന് സമാനമായാണ് ഇരുവരും നൃത്തം ചെയ്യുന്നത്. സെമി ക്ലാസിക്കലും ഫ്രീ സ്റ്റൈലും എല്ലാം ചേര്ന്നാണ് ഇരുരുടെയും ഡാന്സ്. ശില്പയുടെയും രഞ്ജിനിയുടെയും ഡാന്സ് കോമ്പോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇവരുടെ ഡാന്സിന് കമന്റുമായി ഷംന കാസിമും എത്തിയിട്ടുണ്ട്. നിങ്ങള് ഫയര് ആണ് എന്നായിരുന്നു ഷംനയുടെ കമന്റ്. ഇരുവരുടെയും നൃത്തത്തിന് ഗാനത്തിന് സംഗീതമൊരുക്കുകയും ആലപിക്കുകയും ചെയ്ത അനിരുദ്ധ് രവിചന്ദറും ലൈക്ക് ചെയ്തിട്ടുണ്ട്.







Comments