
ബിഗ് ബോസ് ഷോയിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും അത് വിനിയോഗിക്കുമെന്ന് രാഹുൽ ഈശ്വർ. ഷോയിലെത്തിയാൽ പുരുഷ ആക്ടിവിസത്തെക്കുറിച്ചായിരിക്കും താന് പ്രധാനമായും സംസാരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ ഈശ്വർ.
‘ബിഗ് ബോസ് എനിക്ക് വലിയ താൽപര്യമുള്ള ഒരു കാര്യമാണ്. ബിഗ് ബോസിൽ വിളിച്ചാൽ തീർച്ചയായും പോകണം എന്ന് ആഗ്രഹമുണ്ട്. ബിഗ് ബോസിൽ ഇത്തവണ ഞാൻ പോകുന്നുണ്ടോ ഇല്ലയോ എന്ന് ഞാൻ പറയുന്നില്ല. പക്ഷേ, ബിഗ് ബോസ് തീർച്ചയായും വലിയൊരു സ്പേസ് ആണ്. ഞാൻ ബിഗ് ബോസിൽ പോകുകയാണെങ്കിൽ പുരുഷ ആക്ടിവിസമായിരിക്കും ഏറ്റവുമധികം ഹൈലൈറ്റ് ചെയ്യുക രാഹുൽ പറയുന്നു.
ബിഗ്ബോസ് പോലെ വലിയൊരു പ്ലാറ്റ്ഫോമിൽ ഈ പുരുഷാവകാശ പ്രശ്നങ്ങളൊക്കെ ഉന്നയിക്കാൻ സാധിച്ചാൽ അത്തരമൊരു അവസരം വിനിയോഗിക്കുന്നതിൽ എനിക്ക് സന്തോഷമായിരിക്കും. എനിക്ക് ബിഗ് ബോസ് വളരെ ഇഷ്ടവുമാണ്’ എന്നും രാഹുൽ ഈശ്വർ പറഞ്ഞു.







Comments