കോട്ടയം: ഒരു വര്‍ഷത്തോളം വേദന സഹിച്ച ഒരു വയസ്സുള്ള കുഞ്ഞിനെ പരിശോധന നടത്തിയപ്പോള്‍ ശരീരത്തിനുള്ളില്‍ സൂചി കണ്ടെത്തി. ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടത്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജിനെതിരേ ചികിത്സാവീഴ്ച ആരോപണം ഉയര്‍ന്നി രിക്കുകയാണ്. ദീര്‍ഘകാലമാണ് കുഞ്ഞ് വേദന സഹിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിന്നീട് സൂചി പുറത്തെടുത്തു.
പ്രസവ ചികിത്സയില്‍ സംഭവിച്ചതാണ് എന്നാണ് ആരോപണം. കുഞ്ഞ് വേദന സഹിക്കുകയായിരുന്നു. എങ്കിലും അതിന്റെ കാരണം കണ്ടെത്താന്‍ കഴിയാതെ കുടുംബം ഏറെ ബുദ്ധിമുട്ടി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പ്രസവം നടന്നത്. കുഞ്ഞിന് പനിയും മഞ്ഞപ്പും കണ്ടതിനെ തുടര്‍ന്ന് എന്‍ഐസി യുവിലേക്ക് മാറ്റി. ഈ ചികിത്സയ്ക്ക് ശേഷം കുഞ്ഞിന്റെ ശരീരത്തില്‍ തടിപ്പും മറ്റും കണ്ടിരുന്നതായി മാതാപി താക്കള്‍ പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ പറഞ്ഞുവെങ്കിലും സ്‌കാനിങില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും വലിയ രീതിയില്‍ തടിപ്പ് കണ്ടപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാണിച്ചതും സൂചി കണ്ടെത്തി നീക്കം ചെയ്തതും. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വ ത്തില്‍ അന്വേഷണം ആരംഭിച്ചു. ഈ പറഞ്ഞ സ്ഥലത്ത് ആദ്യം സ്‌കാനിങ് നടത്തിയില്ല എന്ന് തങ്ങള്‍ പിന്നീടാണ് അറിഞ്ഞതെന്നും കുടുംബം പറഞ്ഞു.

Comments