
കഴിഞ്ഞ മൂന്ന് വർഷത്തെ തന്റെ ചിത്രങ്ങൾ പ്രേക്ഷകരെ നിരാശരാക്കിയെന്ന് തുറന്നുപറഞ്ഞ് നടൻ കാർത്തി. പുതിയ ചിത്രമായ 'സർദാർ 2'വിന്റെ ട്രെയിലർ ലോഞ്ചില് സംസാരിക്കുകയായിരുന്നു താരം. വലിയ പ്രതീക്ഷയോടെ ചെയ്ത 'ജപ്പാൻ' അടക്കമുള്ള സിനിമകൾക്ക് തിയേറ്ററുകളിൽ വിജയം നേടാനായില്ലെന്ന് കാര്ത്തി പറഞ്ഞു. മലയാള ചിത്രമായ ആവേശം കണ്ടതിന് ശേഷമാണ് അത്തരത്തിലായിരുന്നു ചിത്രം ഒരുക്കേണ്ടിയിരുന്നതെന്ന് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
'ഞാന് എന്ത് ചെയ്താലും എന്നെ സപ്പോര്ട്ട് ചെയ്യുന്നത് ഫാന്സാണ്. പക്ഷേ അവരെ കഴിഞ്ഞ മൂന്ന് വര്ഷമായി ഞാന് ടോര്ച്ചര് ചെയ്യുകയാണെന്ന് എനിക്കറിയാം. ഞാന് ജപ്പാന് എന്ന ചിത്രം ചെയ്തിരുന്നു. എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട ചിത്രമായിരുന്നു അത്. രാജമുരുഗന് സാറിന്റെ ചിത്രം. പക്ഷേ ഞങ്ങള് പ്രതീക്ഷിച്ച പോലെ കാര്യങ്ങള് നടന്നില്ല. പിന്നീടാണ് ആവേശം എന്ന സിനിമ ഞാന് കണ്ടത്.
'ജപ്പാന്' അതുപോലെയായിരുന്നു എടുക്കേണ്ടിയിരുന്നത് എന്ന് അന്ന് എനിക്ക് മനസിലായി. അതേസമയം ആക്ഷനൊന്നുമില്ലാതെ ഞാന് 'മെയ്യഴകന്' ചെയ്തു. നിങ്ങള്ക്ക് ആക്ഷന് ഇഷ്ടമാണെന്ന് എനിക്കറിയാം. എങ്കിലും 'മെയ്യഴക'നെ ഒരു ക്ലാസിക് ചിത്രമായി എടുക്കാനാണ് ഞാന് ശ്രമിച്ചത്. നിങ്ങള് എല്ലാവരും ചിത്രം ഇപ്പോഴും സെലിബ്രേറ്റ് ചെയ്യുന്നതില് സന്തോഷമുണ്ട്. ചിത്രത്തിന്റെ സംവിധായകനായ നളനൊപ്പം ഇനിയും ഒരുപാട് വര്ക്ക് ചെയ്യണം. ഇത്തവണ 'സര്ദാര് 2'വിലൂടെ നിങ്ങളെ നിരാശരാക്കില്ല. ഓഡിയന്സിന് എന്ത് ഇഷ്ടപ്പെടും എന്ന് നോക്കിയാണ് 'സര്ദാര് 2' ചെയ്തിരിക്കുന്നത്. ആരെയും നിരാശപ്പെടുത്തില്ല,' കാര്ത്തി പറഞ്ഞു.







Comments