
തമിഴ്നാട്ടിൽ മോട്ടോർ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് നന്ദി അറിയിച്ച് നടനും റേസിംഗ് താരവുമായ അജിത് കുമാർ. യുവതലമുറയെ കായിക മേഖലയിലേക്ക് ആകർഷിക്കാനും അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും തമിഴ്നാട് സർക്കാർ നടത്തുന്ന ശ്രമങ്ങൾ വളരെ പ്രശംസനീയമാണെന്ന് അജിത് വ്യക്തമാക്കി.
"യുവാക്കളെ കായികരംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിനും, അവരുടെ കഴിവുകൾ തിരിച്ചറിയുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ശ്രദ്ധ നൽകുന്ന ഈ സംരംഭങ്ങളിലൂടെ അവസരങ്ങൾ നൽകുന്നതിനും ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രിക്കും തമിഴ്നാട് സംസ്ഥാന സർക്കാരിനും ഞാൻ നന്ദി പറയുന്നു."- അജിത് കുറിച്ചു.
സ്പോര്ട്സ് സിറ്റി പ്രഖ്യാപനം തനിക്ക് ഏറെ സന്തോഷം നല്കിയെന്ന് പറഞ്ഞ അജിത് ബഹിരാകാശ സഞ്ചാരി നീല് ആംസ്ട്രോങ്ങിന്റെ വാക്കുകളെ കത്തില് ഉദ്ധരിക്കുകയും ചെയ്തു.
' തമിഴ്നാട് സര്ക്കാരിന്റെ ഒരു ചെറിയ ചുവടുവയ്പ്പ്, ഇന്ത്യയിലെ മോട്ടോര്സ്പോര്ട്സ് രംഗത്തിന് ഒരു വലിയ കുതിച്ചുചാട്ടം! ' - എന്നാണ് അജിത് കത്തില് കുറിച്ചത്. മുഖ്യമന്ത്രി വിജയ്യുടെ പ്രവര്ത്തനങ്ങള്ക്ക് വിജയം ആശംസിക്കുന്നെന്നും മോട്ടോര്സ്പോര്ട്സ് സിറ്റി ഉള്പ്പെടെയുളള എല്ലാ കായിക പദ്ധതികളും വലിയ വിജയമാകട്ടെ എന്നും അജിത് കത്തില് കുറിച്ചു.







Comments