
' തുടരും' സിനിമയ്ക്ക് ശേഷം മോഹന്ലാലിനെ നായകനാക്കി തരുണ് മൂര്ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ' അതി മനോഹരം' . ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്സിന്റെ ബാനറില് ആഷിക്ക് ഉസ്മാന് നിര്മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്ത്തിയായി. തതവസരത്തില് മോഹന്ലാലിനൊപ്പമുളള ചിത്രം പങ്കുവച്ച് സംവിധായകന് തരുണ് മൂര്ത്തി പങ്കിട്ട കുറിപ്പ് ശ്രദ്ധ നേടുകയാണ്.
'' ചില യാത്രകള് നമ്മള് സ്വയം കെട്ടിപ്പടുക്കുന്നതാണ്, മറ്റു ചിലത് പ്രപഞ്ചം നമുക്കായി ഒരുക്കിത്തരുന്നതും. ലാല് സാറിനൊപ്പമുള്ള എന്റെ രണ്ട് ചിത്രങ്ങളും വിധിയാല് എഴുതപ്പെട്ടതാണെന്ന് തോന്നുന്നു. ഒരു അപ്രതീക്ഷിത ബന്ധം, മനോഹരമായ വികാരങ്ങള്, വിശദീകരിക്കാനാകാത്ത ആത്മബന്ധവും കെമിസ്ട്രിയും. ചില ബന്ധങ്ങള് അങ്ങനെയാണ്, സംഭവിക്കേണ്ടവ മാത്രം'' , തരുണ് മൂര്ത്തി കുറിച്ചു. മോഹന്ലാലിനൊപ്പം അതിമനോഹരത്തിന്റെ സെറ്റില് വെച്ച് എടുത്ത ഫോട്ടോയും തരുണ് മൂര്ത്തി പങ്കുവച്ചു.
ലൗലജന് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്ലാല് സിനിമയില് എത്തുന്നത്. മീര ജാസ്മിന് ആണ് നായിക. ലാലു അലക്സ്, മനോജ് കെ. ജയന്, ജഗദീഷ്, ഇര്ഷാദ്, സുധീഷ്, പ്രമോദ് വെളിയനാട് തുടങ്ങി നിരവധി താരങ്ങള് ചിത്രത്തില് അണിനിരക്കുന്നുണ്ട്. ചിത്രം ഡിസംബര് 24ന് ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തും.







Comments