
ഭാര്യ അമാല് സൂഫിയയ്ക്ക് ജന്മദിനാശംസകള് നേര്ന്ന് ദുല്ഖര് സല്മാന്. അമാലിന്റെ മനോഹരമായ ചിത്രങ്ങളും കുറിപ്പും ദുല്ഖര് സോഷ്യല് മീഡിയയില് പങ്കുവെച്ചു.
'' സിനിമയുടെ റിലീസിനും പ്രമോഷനുമൊക്കെ ഇടയിൽ എന്റെ ഭർത്താവ് എന്റെ ജന്മദിനം ഓർക്കുമോ ആവോ?" എന്ന് ആകും നീ ആലോചിച്ചുകൊണ്ടിരിക്കുന്നത് അല്ലേ. ഞാൻ അതങ്ങു മറന്നു കളയും എന്ന് നീ കരുതിയോ?
എന്റെ രാജ്ഞിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു! ഇത്രയും വർഷങ്ങൾക്ക് ശേഷവും നിന്നെ ചിരിപ്പിക്കാനും ആ ചിരികളെല്ലാം ഒപ്പിയെടുക്കാനും കഴിയുന്നുണ്ടല്ലോ.'', എന്നാണ് ദുല്ഖര് സല്മാന് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് അമാലിന് ആശംസകളുമായി രംഗത്തെത്തിയത്.
2011ല് ആണ് അമാല് സൂഫിയയെ ദുല്ഖര് ജീവിത സഖിയാക്കിയത്. ഇരുവര്ക്കും ഒരു മകളുണ്ട്. മറിയം അമീറാ സല്മാന് എന്നാണ് മകളുടെ പേര്. 2017 മേയ് അഞ്ചിനാണ് മറിയം ജനിച്ചത്.







Comments