
മകന് ഹംദാന് ആദ്യമായി സ്കൂളില് പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഷംന കാസിമിന്റെ ഭര്ത്താവ് ഷാനിദ് ആസിഫ് അലി. മകന് സ്കൂളില് പോകാന് തയാറായി നില്ക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില് പങ്കുവെച്ചുകൊണ്ടായിരുന്നു ഷാനിദിന്റെ കുറിപ്പ്.
‘പുതിയൊരു തുടക്കം. എന്റെ പൊന്നുമോന് സ്കൂളില് പോകാന് തുടങ്ങിയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന് കഴിയുന്നില്ല. നീ എത്ര ചെറുതായിരുന്നു എന്ന് തോന്നുംവിധം ഇന്നലെകളൊക്കെയും പെട്ടെന്ന് കടന്നുപോയി. ഇന്ന് നീ ഒരു പുതിയ ലോകത്തിലേക്ക് നിന്റെ ആദ്യത്തെ കാല്വെപ്പ് നടത്തുകയാണ്.
ഹംദു, നിനക്ക് ശോഭനവും മനോഹരവുമായ ഒരു ഭാവി ഉണ്ടാകാന് ഞാന് പ്രാര്ത്ഥിക്കുന്നു. നിന്റെ അധ്യാപകര് നിന്നെ വഴിനടത്തട്ടെയെന്നും, നിന്റെ ആദ്യത്തെ അധ്യാപികയായ റുചിദ്ര മാഡം നിന്റെ ഈ യാത്രയിലെ മനോഹരമായ ഒരു ഭാഗമായിരിക്കട്ടെയെന്നും, ജീവിതകാലം മുഴുവന് കൂടെയുണ്ടാകുന്ന നല്ല കൂട്ടുകാരെ നിനക്ക് ലഭിക്കട്ടെയെന്നും ഞാന് പ്രാര്ത്ഥിക്കുന്നു.
നിന്റെ സ്കൂള് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കൂ, നല്ല ഓര്മ്മകള് സമ്മാനിക്കൂ, എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കൂ!നിനക്ക് വേണ്ടിയുള്ള എന്റെ ഏറ്റവും മികച്ചത് നല്കാന് ഉമ്മി എപ്പോഴും കൂടെയുണ്ടാകും, നിന്റെ ഏറ്റവും നല്ല സുഹൃത്തും ഏറ്റവും വലിയ പിന്തുണയും ആയി നിന്റെ ഇക്കയും എപ്പോഴും കൂടെയുണ്ടാകും.ലവ് യൂ.. ഇത് തുടക്കം മാത്രമാണ് ’എന്നായിരുന്നു ഷാനിദിന്റെ വാക്കുകള്. നിരവധിപ്പേരാണ് ഹംദാന് ആശംസകളുമായി എത്തുന്നത്.
2023 ഏപ്രില് 4 നായിരുന്നു ഷംന കാസിമിനും ഷാനിദിനും ഹംദാന് ജനിക്കുന്നത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്ത്താവ് ഷാനിദ് ആസിഫ് അലി. ദുബായിയില് വെച്ച് 2022 ലായിരുന്നു ഇവരുടെ വിവാഹം. ഹംദാനെ കൂടാതെ ദുആ ജമീല എന്നൊരു മകളും ഈ ദമ്പതികള്ക്കുണ്ട്.
കണ്ണൂര് സ്വദേശിനിയായ ഷംന സ്റ്റേജ് ഷോകളിലൂടെയാണ് കരിയര് ആരംഭിക്കുന്നത്. ശേഷം സിനിമയിലെത്തിയ താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സജീവസാന്നിധ്യമാണ്.അടുത്തിടെ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ജയിലര് 2 വിലെ "അല്ല ബോലെലോ" ഗാനത്തിലെ ഷംനയുടെ ഡാന്സും ഏറെ ശ്രദ്ധനേടുന്നുണ്ട്. അനിരുദ്ധ് രവിചന്ദര് സംഗീതമൊരുക്കി ആലപിച്ച ഗാനം സാമൂഹികമാധ്യമങ്ങളില് വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.







Comments