
യാഷിനെ നായകനാക്കി ഗീതുമോഹന്ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ' ടോക്സിക്'. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ശരത്കുമാര്.
കാലത്തിന് ഒരുപടി മുന്നില് നില്ക്കുന്ന ഒരു ചിത്രമാണ് ' ടോക്സിക്' എന്നും, സംവിധായിക ഗീതു മോഹന്ദാസിന്റെ ദൃശ്യാവിഷ്കാര മികവും നായകന് യാഷിന്റെ പ്രകടനവും തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും ശതര് കുമാര് അഭിപ്രായപ്പെട്ടു.
‘ഇന്നലെ 'ടോക്സിക്' എന്ന ചിത്രം കണ്ടു. ചിത്രം കാണാൻ സൗകര്യമൊരുക്കിയതിന് എന്റെ പ്രിയ സുഹൃത്ത് യാഷിന് നന്ദി. സിനിമാ സങ്കൽപ്പങ്ങൾക്കപ്പുറം കഥയെ ആവിഷ്കരിക്കുകയും രംഗങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുകയും ചെയ്ത സംവിധായിക ഗീതു മോഹൻദാസിന്റെ മികവിൽ ഞാൻ അത്ഭുതപ്പെട്ടുപോയിരുന്നു. ക്ലൈമാക്സിലെ പ്രയാസമേറിയ രംഗങ്ങൾ യാഷ് അനായാസം കൈകാര്യം ചെയ്തത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
സാങ്കേതിക മികവ്, മികച്ച വ്യക്തിഗത പ്രകടനങ്ങൾ, ഗംഭീരമായ ദൃശ്യാവിഷ്കാരം എന്നിവകൊണ്ടുതന്നെ ഈ ചിത്രം പല കാരണങ്ങൾകൊണ്ടും കാണേണ്ടതാണെന്ന് എനിക്ക് തോന്നുന്നു. തന്റെ കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ഒരു ചിത്രം കൂടിയാണിത്. ടീമിന്റെ പ്രയത്നങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദയവായി ചിത്രം കണ്ട് ‘ടോക്സിക്കിനെക്കുറിച്ച്’ നിങ്ങളുടെ സ്വന്തം അഭിപ്രായം രൂപീകരിക്കുക’, ശരത് കുമാർ പറയുന്നു.
നയന്താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത് , ഹിമ ഖുറേഷി എന്നിവരാണ് ചിത്രത്തില് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ഇതിനോടകം 200 കോടി ക്ലബ്ബിലും ഇടം പിടിച്ചു. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച സിനിമ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില് ഡബ്ബ് ചെയ്താണ് എത്തിയത്.







Comments