
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്. സമൂഹമാധ്യമങ്ങളില് സജീവമായ നവ്യ തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, അമ്മ വീണ ടീച്ചറുടെ ജന്മദിനം ആഘോഷമാക്കുകയാണ് താരം. നവ്യയ്ക്കൊപ്പം പിറന്നാള് കേക്ക് മുറിക്കുന്ന അമ്മയുടെ വീഡിയോയും ചിത്രങ്ങളും താരം സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ' ഹാപ്പി ബര്ത്ത് ഡേ അമ്മു' എന്ന അടിക്കുറിപ്പോടെയാണ് നവ്യ നായര് ചിത്രങ്ങള് പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേര് അമ്മയ്ക്ക് പിറന്നാള് ആശംസകളുമായി എത്തി.
ദിലീപിന്റെ നായികയായി ' ഇഷ്ടം' എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് നവ്യ നായര്. പിന്നീട് നന്ദനം, പാണ്ടിപ്പട, കല്യാണ രാമന്, വെളളിത്തിര, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന് നവ്യയ്ക്ക് സാധിച്ചു. വിവാഹത്തിന് ശേഷം സിനിമയില് നിന്നും ഇടവേളയെടുത്ത നവ്യ 2022-ല് ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. തുടര്ന്ന് ജാനകി ജാനെ, പാതി രാത്രി തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു.







Comments