ന്യുഡൽഹി: സിജെപി പ്രതിഷേധത്തിന് ആധികാരിക ജയം. ജന്തർമന്തറിൽ സിജെപി നടത്തിയ പ്രതിഷേധത്തിനിടയിൽ വിദ്യാർത്ഥി പ്രവർത്തക നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ച കേസിലെ പ്രതി സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് പിടികൂടി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ച സിജെപി അറസ്റ്റ് ആവശ്യപ്പെട്ടിരുന്നു, ഇതിനായി 72 മണിക്കൂർ സമയമാണ് ഡൽഹി പൊലീസ് പറഞ്ഞതെങ്കിലും ഉടൻ തന്നെ അറസ്റ്റ് വിവരം അറിയിക്കുകയായിരുന്നു. സ്വതന്ത്ര ഭരദ്വാജിനെ ഉത്തർപ്രദേശിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു.
മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകൾക്കും ശേഷമാണ് ഈ നടപടി. ആക്രമണത്തിന് ഇരയായ സഞ്ജയ് കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
സഞ്ജയ് കുമാറിന്റെ തലയടിച്ചു തകർത്തുവെന്നും തനിക്ക് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞുവെന്നും ഭരദ്വാജ് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ വീമ്പിളക്കിയിരുന്നു. ഇത് വലിയ വിവാദത്തിന് തിരികൊളുത്തി. ദളിത് വിഭാഗത്തിൽപ്പെട്ടതായതുകൊണ്ടാണ് നിഷു ആസാദിന്റെ കുടുംബം ആക്രമിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്സിൽ പോസ്റ്റ് ചെയ്തതോടെ വിഷയം ദേശീയ ശ്രദ്ധ നേടി.
പൊലീസ് റിപ്പോർട്ടിൽ നിഷുവിന്റെ പിതാവിന് പ്രതിഷേധത്തിനിടെ ആരുടെയോ കൈവള തലയിൽ കൊണ്ട് നിസ്സാര പരിക്കാണുള്ളതെന്ന് പറഞ്ഞിരുന്നു. ഇതാണ് പ്രതിഷേധം ശക്തമാവാനുള്ള കാരണം.

Comments