
മോഡലിംഗ് രംഗത്തു നിന്നും മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയുടെ താരറാണിയായി മാറിയ അഭിനേത്രിയാണ് നയന്താര. ഇന്നും നയന്സിന് തെന്നിന്ത്യന് സിനിമാലോകത്തുള്ള സ്വീകാര്യത വളരെ വലുതാണ്. അഭിനയമികവു കൊണ്ടു മാത്രമല്ല സൗന്ദര്യം കൊണ്ടും നയന്താരയ്ക്ക് മുകളിലായി ഒരു താരത്തെയും തെന്നിന്ത്യന് സിനിമാലോകം ഈ രണ്ടു പതിറ്റാണ്ടിനിടയില് കണ്ടിട്ടില്ലെന്നു തന്നെ പറയാം. ബോളിവുഡിലും കിംഗ് ഖാന് ഷാരൂഖ് ഖാനൊപ്പം ബ്ലോക്ക്ബസ്റ്റര് ആക്ഷന് ത്രില്ലര് ‘ജവാനി’ലൂടെ താരം ഏറെ കൈയടി നേടിയിരുന്നു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തമിഴിലെ ശ്രദ്ധേയനായ ഗാനരചയിതാവ് വിഷ്ണു ഇടവൻ സംവിധാനം ചെയ്ത് കവിന് നായകനായി എത്തിയ ‘ഹായ്’ ആണ്. സമ്മിശ്ര പ്രതികരണം നേടുന്ന ഈ ചിത്രത്തിലെ നയന്താരയുടെയും കവിന്റെയും പെര്ഫോമന്സ് തന്നെയാണ് പ്രശംസ നേടുന്നത്. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഈ തിരിച്ചുവരവില്, താരത്തിന്റെ ലുക്കും ആരുടെയും മനംകവരുന്ന സ്ക്രീൻ പ്രസൻസും സോഷ്യല് മീഡിയയില് നിറയുകയാണ്.
ഇപ്പോഴിതാ വൈറ്റ് ചുരിദാറില് ഒരു മാലാഖയെപ്പോലെ അതിസുന്ദരിയായ ചിത്രങ്ങള് പങ്കിടുകയാണ് നയന്താര. തന്റെ പുതിയ സിനിമ ‘ഹായ്’യ്ക്ക് പ്രേക്ഷകര് നല്കിയ സ്വീകാര്യതയ്ക്ക് നന്ദി കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്. ‘‘നിങ്ങളുടെ എല്ലാ സ്നേഹത്തിനും നന്ദി... ഹായ്...’’ എന്ന ക്യാപ്ഷനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. താരത്തിന്റെ പോസ്റ്റിനു താഴെ സൗന്ദര്യത്തെ പ്രശംസിച്ച് സഹതാരങ്ങളും ആരാധകരും കമന്റുകള് കുറിക്കുന്നുണ്ട്.
ചെറിയ ഇടവേളയ്ക്ക് ശേഷം നയന്താരയെ പ്രേക്ഷകര് വീണ്ടും കണ്ടത് കന്നഡ സൂപ്പർതാരം യഷ് നായകനായി എത്തിയ ഗീതു മോഹന്ദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ലൂടെയാണ്. ഗാങ്സ്റ്റർ ഡ്രാമയായ ഈ ചിത്രത്തില് ‘ഗംഗ’ എന്ന കഥാപാത്രത്തെയാണ് നയന്താര അവതരിപ്പിച്ചത്. ചിത്രം ഓഗസ്റ്റ് 26ന് തിയറ്ററുകളിൽ എത്തി. ‘മണ്ണാങ്കട്ടി സിൻസ് 1960’ എന്ന ചിത്രമാണ് നയന്താരയുടേതായി ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം.







Comments