
ജന്മാഷ്ടമി ആഘോഷമാക്കി തെലുങ്ക് സൂപ്പര്സ്റ്റാര് രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. ആഘോഷത്തിന്റെ ഭാഗമായെടുത്ത മനോഹരമായ കുടുംബചിത്രവും ഉപാസന സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.‘ സ്വപ്നം സാക്ഷാത്കരിച്ചു , പൂർണ്ണമായും അനുഗ്രഹീത, ഓം നമോ ഭഗവതേ വാസുദേവായ’ എന്നായിരുന്നു ചിത്രത്തിനൊപ്പം ഉപാസന കുറിച്ചത്.
വിഗ്രഹത്തിന് അഭിമുഖമായി ഇരിക്കുന്ന ചിത്രത്തില് രാം ചരണും ഉപാസനയും തങ്ങളുടെ ഇരട്ടക്കുട്ടികളായ അന്വീരയെയും ശിവ് റാമിനെയും കൈയില് പിടിച്ചിരിക്കുന്നതായി കാണാം. ഇരുവരുടെയും നടുവിലായി മൂത്ത മകള് ക്ലിന് കാര കൊനിഡേലും ഇരിക്കുന്നതും കാണാം. ചിത്രത്തില് ക്ലിന് കാരയും അന്വീരയും രാധാ റാണിയുടെ വേഷത്തിലും മകന് ശിവ് റാം ശ്രീകൃഷ്ണന്റെ വേഷത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്. ഈ മനോഹരമായ കുടുംബ ചിത്രം സോഷ്യല് മീഡിയയുടെ മനം കവരുകയാണ്.
2023 ലാണ് രാം ചരണിനും ഉപാസനയ്ക്കും മൂത്ത മകള് ക്ലിന് കാര കൊനിഡേല ജനിച്ചത്. ശേഷം 2026 ജനുവരി 31ന് ഇരുവരും ഇരട്ടക്കുട്ടികളായ ശിവ് റാം, അന്വീറ ദേവി എന്നിവരെയും തങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തു. അടുത്തിടെ മകളുടെ മൂന്നാം ജന്മദിനത്തിലായിരുന്നു ദമ്പതികള് മകള് ക്ലിന് കാരയുടെ മുഖം ആദ്യമായി വെളിപ്പെടുത്തിയത്.
ഏറെ നാളത്തെ സൗഹൃദത്തിനു ശേഷം 2012 ലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. അപ്പോളോ ഹോസ്പിറ്റല് സ്ഥാപകന് പ്രതാപ് സി റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന.
അതേസമയം ബുചി ബാബു സംവിധാനത്തില് പുറത്തിറങ്ങിയ പെദ്ദി എന്ന ചിത്രത്തിലാണ് രാം ചരണ് അവസാനമായി അഭിനയിച്ചത്. ജാന്വി കപൂര് നായികയായ ഈ സ്പോര്ട്സ് ഡ്രാമയില് ശിവരാജ്കുമാര്, ജഗപതി ബാബു, ദിവ്യേന്ദു ശര്മ്മ എന്നിവരും അഭിനയിച്ചിട്ടുണ്ട്. 2026 ജൂണില് റിലീസ് ചെയ്ത ചിത്രം ഒരു സൂപ്പര് ഹിറ്റായിരുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന 'RC17' ആണ് താരത്തിന്റെ അടുത്ത ചിത്രം.







Comments