
രണ്ടാം വിവാഹവാര്ഷികം ആഘോഷമാക്കുകയാണ് സോഷ്യല് മീഡിയ ഇന്ഫ്ളുവന്സര് ദിയ കൃഷ്ണയും ഭര്ത്താവ് അശ്വിന് ഗണേഷും. മകന് ഓമിക്കും അശ്വിനുമൊപ്പമുളള മനോഹരമായ ചിത്രങ്ങള് ദിയ സമൂഹമാധ്യമത്തില് പങ്കുവെച്ചിട്ടുണ്ട്.
‘സെക്കന്ഡ് വെഡ്ഡിങ് ആനിവേഴ്സറി സീസണ്’ എന്നാണ് ചിത്രങ്ങള്ക്കൊപ്പം ദിയ കുറിച്ചത്. സഹോദരി ഇഷാനി കൃഷ്ണ, അച്ഛന് കൃഷ്ണകുമാര് ഉള്പ്പെടെ നിരവധിപ്പേര് പോസ്റ്റിന് താഴെ കമന്റുകളുമാെയത്തിയിട്ടുണ്ട്.
പൂള് ടൈം വിത്ത് ഓമി ആന്ഡ് അശ്വിന് എന്ന് കുറിച്ചുകൊണ്ടുളള മറ്റൊരു ചിത്രവും ദിയ പങ്കുവെച്ചിട്ടുണ്ട് . മകനും തന്റെ പ്രിയപ്പെട്ടവനുമൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന ദിയയെ ചിത്രങ്ങളില് കാണാം.
2024 സെപ്റ്റംബര് 5 നായിരുന്നു ദിയ കൃഷ്ണയും അശ്വിന് ഗണേഷും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയര് എഞ്ചിനീയറാണ് അശ്വിന് ഗണേഷ്. കഴിഞ്ഞ വര്ഷം ജൂലൈയിലായിരുന്നു ഇരുവര്ക്കും മകന് നിയോം അശ്വിന് കൃഷ്ണ ജനിച്ചത്. ഓമി എന്നാണ് കുഞ്ഞിനെ വീട്ടില് വിളിക്കുന്നത്.







Comments