
തമിഴ് സിനിമാ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനാണ് നടന് സൂരി. താരത്തിന്റെ പുതി ചിത്രമായ മണ്ടാടി റിലീസിനൊരുങ്ങുകയാണ്. കടലിന്റെ പശ്ചാത്തലത്തില് കഥ പറയുന്ന ചിത്രത്തില് മലയാളം നടി മഹിമ നമ്പ്യാര് ആണ് നായികയായെത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ നായിക വേഷത്തിന് വേണ്ടി പല നടിമാരെയും സമീപിച്ചിരുന്നെുവെന്നും എന്നാല് അവരൊന്നും തയാറായില്ലെന്നും പറയുകയാണ് സൂരി. മണ്ടാടിയുടെ പ്രി-റിലീസ് പരിപാടിയിയില് സംസാരിക്കുകയായിരുന്നു താരം. പലരും നിരസിച്ച കഥാപാത്രത്തെ ചെയ്യാന് തയാറായ മഹിമയ്ക്ക് താരം നന്ദിയും പറയുന്നുണ്ട്.
‘ഈ കഥാപാത്രത്തിന് വേണ്ടി നിറയെ പേരെ സമീപിച്ചിരുന്നു. പക്ഷെ പലരും പല കാരണങ്ങളാല് ഒഴിഞ്ഞുമാറി. ഓരോരുത്തര്ക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. പലരും വേണ്ടെന്ന് പറഞ്ഞ ആ വേഷം കഥ മുഴുവനും കേട്ട ശേഷം, ആ കഥാപാത്രത്തിന്റെ വ്യാപ്തി മനസിലാക്കി മഹി ഒക്കെ പറയുകയായിരുന്നു. കഥ എന്താണെന്ന് മാത്രമാണ് അവര് നോക്കിയത്. അഭിനന്ദനങ്ങള് മഹി’ എന്നാണ് സൂരി പറഞ്ഞത്.
ആര്എസ് ഇന്ഫോടെയ്ന്മെന്റിന്റെ ബാനറില് എല്റെഡ് കുമാറാണ് മണ്ടാടി നിര്മിക്കുന്നത്. ചിത്രത്തില് വില്ലനായി എത്തുന്നത് തെലുങ്ക് താരം സുഹാസ് ആണ്. സത്യരാജ്, മിഥുന് ജയ് ശങ്കര്, രവീന്ദ്ര വിജയ്, ബാല ശരവണന്, സ്റ്റണ്ട് ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരും ചിത്രത്തിലുണ്ട്. മതിമാരന് പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര് 10 നാണ്തിയേറ്ററുകളിലെത്തുന്നത്.







Comments