
തിരുവനന്തപുരം: ജനങ്ങള് തിരുത്തേണ്ട, പാര്ട്ടി തിരുത്തുമെന്നും തെറ്റുകള് തിരുത്താന് തയ്യാറാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. തളിപ്പറമ്പില് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില് ജനങ്ങളെ കുറ്റം പറഞ്ഞ് നടത്തിയ പിണറായി വിജയന്റെ പ്രസ്താവനയെ തള്ളുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് എടുത്തത്.
പിണറായിയുടെ വ്യാഖ്യാനം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്ട്ടില് ഇല്ല. നേരത്തേ തളിപ്പറമ്പില് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില് പിണറായി വിജയന് പാര്ട്ടി അണികളെ പഴിച്ചിരുന്നു. പരാജയം ഗൗരവമായി കാണുന്നുവെന്നും ആരെയാണ് നിങ്ങള് വിശ്വാസത്തില് എടുത്തതെന്നും പിണറായി വിജയന് ജനങ്ങളോട് ചോദിച്ചിരുന്നു. ചെയ്ത തെറ്റ് തിരുത്താന് ഇപ്പോഴെങ്കിലും തയ്യാറാകണമെന്നും പറഞ്ഞിരുന്നു.
ഇതില് പാര്ട്ടിക്കുള്ളില് നിന്നു തന്നെ പിണറായി ശക്തമായ വിമര്ശനം നേരിട്ടിരുന്നു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും വിശദീകരണങ്ങള് സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്ട്ടിന് വിരുദ്ധമാണെന്നാണ് ഉയര്ന്ന പ്രധാന വിമര്ശനം. കേന്ദ്ര കമ്മിറ്റി റിപ്പോര്ട്ടിനെ പിണറായി വിജയന് വെല്ലുവിളിക്കുകയാണെന്ന വിമര്ശനവും ഉയര്ന്നിരുന്നു. അണികളെ കുറ്റപ്പെടുത്തിയുള്ള സംസാരം വിശദീകരണങ്ങള് വഷളാക്കുന്നതായും അഭിപ്രായമുയര്ന്നു.







Comments