
കൊല്ലം: രമ്യ ഹരിദാസ് എംഎൽഎയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി അന്വേഷണം നടത്തുമെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. സംഭവത്തിൽ കൃത്യമായി എന്താണ് നടന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ചോദിക്കുമെന്നാണ് കരുതിയതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
ഖർഗെ പ്രസംഗിച്ചതിൻ്റെ പേരിൽ നടത്തിയ ശുദ്ധീകരണ നടപടിയെ ചോദ്യം ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത നടപടിയെയും കെസി വേണുഗോപാൽ വിമർശിച്ചു. ബിജെപിയും സംഘപരിവാറും നെറികേടിൻ്റെ രാഷ്ട്രീയമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂരിലെ അപകടം ഞെട്ടിക്കുന്നതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. റോഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോയെന്ന് പരിശോധിക്കണം. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാതയുടെ ഡിസൈനിൽ പ്രശ്നങ്ങളുണ്ടെന്നും ദേശീയപാത അതോറിറ്റി തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
അതേസമയം, ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്സി, എസ്ടി നിയമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.







Comments