
മലയാളസിനിമാപ്രേക്ഷകര് മനസ്സില് സൂക്ഷിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്ക്ക് ശബ്ദത്തിലൂടെ ജീവന് നല്കിയ ഡബ്ബിംഗ് ആര്ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. തൊണ്ണൂറുകളില് ശോഭന, ഉർവശി, രേവതി തുടങ്ങി മലയാളത്തിലെ മിക്ക മുന്നിര നായികമാര്ക്കും ഭാഗ്യലക്ഷ്മി ശബ്ദം നല്കിയിട്ടുണ്ട്. താരത്തിന്റെ ശബ്ദം ഒരു പരിധിവരെ കഥാപാത്രങ്ങള് പ്രേക്ഷകരുടെ മനസ്സില് ആഴത്തില് പതിയാനുള്ള കാരണവുമായിട്ടുണ്ട്. എന്നാല് പല അഭിനേത്രികളും ഡബ്ബിംഗ് ആര്ട്ടിസ്റ്റുകളുടെ പേര് തുറന്നു പറയാന് മടി കാണിക്കാറുണ്ടെന്ന് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ നടി ഉര്വശി ഈയടുത്ത് നല്കിയ അഭിമുഖത്തിന്റെ തുറന്ന ഭാഷയില് വിമര്ശിക്കുകയാണ് ഭാഗ്യലക്ഷ്മി. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില് ‘കളിപ്പാട്ട’ത്തിലെ പെർഫോമൻസിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉർവശിയോട് മറുപടി പറഞ്ഞു. ഈ സിനിമയിലെ ഉർവശിയുടെ മാനറിസങ്ങളെക്കുറിച്ച് ചോദിച്ചപ്പോള് ഇടയ്ക്ക് ഡബ്ബിംഗിനെക്കുറിച്ചും അവതാരിക പരാമർശിച്ചു. പക്ഷേ ഉർവശി ഡബ്ബിംഗിനെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. ഇതിനെതിരെയാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്.
‘‘ഈ സിനിമയൊന്നും ആരാണ് ശബ്ദം നല്കിയതെന്ന് അവർക്ക് അറിയേയില്ല പാവം ല്ലേ. പേര് പറയരുത്. ടോപിക് ഡെെവർട്ട് ചെയ്യണം. വേറെ എന്തെങ്കിലും പറയണം. ഇവിടെയാണ് മോഹൻലാലിന്റെ വിസ്മയയെ ഞാൻ ബഹുമാനിക്കുന്നത്. അവരോട് ആരും ചോദിച്ചില്ല ഡബ്ബിങിനെ പറ്റി. എന്നിട്ടും അവർ ഡബ്ബിങ് ആർട്ടിസ്റ്റിന്റെ പേര് പറഞ്ഞു. എന്റെ ഈ അഭിപ്രായം ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ പറയും. ഇത് എല്ലാ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെയും വിഷയമാണ്. അവർ പറയുന്നില്ല ഞാൻ പറയുന്നു. ഇനിയും പറയും. പറഞ്ഞുകൊണ്ടേയിരിക്കും...’’ എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചത്.







Comments