വയനാട് : കാര്‍ണാടക ബന്ദിപ്പൂർ വനമേഖലയിൽ രാത്രി കെ.എസ്.ആർ.ടി.സി ബസ് കേടായി കുടുങ്ങി. ബസിലുണ്ടായിരുന്ന 32 യാത്രക്കാരെ വയനാട് പോലീസ് സമയോചിതമായി ഇടപെട്ട് സുരക്ഷിതരാക്കി. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസാണ് കർണാടക അതിർത്തിയിലെ വനപാതയിൽ തകരാറിലായത്.
സെപ്റ്റംബർ 3 വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് ആലപ്പുഴ സ്വദേശിയായ ഒരു പിതാവ് ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീമിനെ ഫോണിൽ ബന്ധപ്പെടുന്നത്.തൻ്റെ മകളടക്കമുള്ള യാത്രക്കാർ കാടിനു നടുവിൽ കുടുങ്ങിക്കിടക്കുകയാണെന്ന പരിഭ്രാന്തി നിറഞ്ഞ സന്ദേശമാണ് പോലീസിനെ ഉണർത്തിയത്. കവറേജ് ഇല്ലാത്തതിനാൽ ആദ്യം യാത്രക്കാരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലായിരുന്നു . തുടർന്ന് കൊല്ലം സ്വദേശിയായ യാത്രക്കാരനുമായി ഫോണിൽ ബന്ധപ്പെട്ട് ആശങ്കയിലായ യാത്രക്കാർക്ക് ധൈര്യം പകർന്നു.
മുത്തങ്ങ ചെക്ക് പോസ്റ്റിലും പോലീസ് കൺട്രോൾ റൂമിലും വിവരം കൈമാറി പോലീസ് നടത്തിയ അന്വേഷണത്തിൽ മുത്തങ്ങയിൽ നിന്ന് 15 കിലോമീറ്റർ അകലെ ബന്ദിപ്പൂർ ടൈഗർ റിസർവിനു സമീപമാണ് ബസ് കിടക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് കൊല്ലം സ്വദേശിയായ യാത്രക്കാരനുമായി ഫോണിൽ ബന്ധപ്പെട്ട് ആശങ്കയിലായ യാത്രക്കാർക്ക് ധൈര്യം പകർന്നു.അതിർത്തി കടന്നുള്ള രാത്രിയാത്രാ നിരോധനവും മറ്റു പ്രതിസന്ധികളും മറികടന്നാണ് പോലീസും കെ.എസ്.ആർ.ടി.സിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

Comments