
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ വിമർശിച്ച വി ഡി സതീശന്റെ നടപടി കുരുടൻ ആനയെ തൊട്ടതുപോലെയാണെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിലുള്ള പത്രത്തിന്റെ എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തടഞ്ഞ മുൻ ഡിസിസി അംഗം ചേന്തി അനിലും മുഖ്യമന്ത്രിയും തമ്മിലുണ്ടായ തര്ക്കം വിശദീകരിച്ചായിരുന്നു എഡിറ്റോറിയൽ തുടങ്ങുന്നത്. കൊണ്ടും കൊടുത്തുമാണ് സതീശന് മുഖ്യമന്ത്രി കസേരയില് എത്തിയതെന്നാണ് സമസ്ത ചൂണ്ടിക്കാട്ടുന്നത്.
എന്നാല് സ്ത്രീകൾ പ്രദര്ശിപ്പിക്കപ്പെടുമ്പോള് മാഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത് സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്മികതകള് ഓര്മിപ്പിക്കുന്ന വേദിയില് വെച്ചാണെന്ന വിശദീകരണവും പത്രം നല്കുന്നുണ്ട്. കാന്തപുരത്തിന്റെ പ്രസ്താവന പത്തൊന്പതാം നൂറ്റാണ്ടിന്റേതാണെന്ന് പറയാന് സതീശനുള്ളത് പോലെ തന്നെയുള്ള അവകാശം അത് പറയാൻ കാന്തപുരത്തിനും ഉണ്ടെന്നാണ് സമസ്ത എഡിറ്റോറിയലിലൂടെ പറഞ്ഞുവെക്കുന്നത്.
മുസ്ലീം പിന്തുണയുള്ള മുഖ്യമന്ത്രി എന്ന പ്രതിച്ഛായ മാറ്റാനാണ് വിഡി സതീശന്റെ ശ്രമം. ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത സതീശനാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. വായനയുള്ള വിഡി സതീശൻ പുസ്തമെഴുതിയിട്ടില്ല എന്ന് പറയുന്ന എഡിറ്റോറിയലിൽ വായിക്കുമെന്ന് പറയാത്ത ചെന്നിത്തല പുസ്തകമെഴുതിയിട്ടുണ്ട് എന്നും ചൂണ്ടിക്കാണിക്കുന്നു.







Comments