
നടനും രാഷ്ട്രീയ പ്രവര്ത്തകനുമായ കൃഷണ്കുമാറും കുടുംബവും മലയാളികള്ക്ക് സുപരിചിതരാണ്. ഇപ്പോള് മകള് ദിയ കൃഷ്ണയ്ക്കും ഭര്ത്താവ് അശ്വിന് ഗണേശിനും വിവാഹവാര്ഷികാശംസകള് നേര്ന്ന് എത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ.
' ഓസിയ്ക്കും അശ്വിനും ഹൃദയം നിറഞ്ഞ വിവാഹവാര്ഷിക ആശംസകള്' എന്നാണ് സിന്ധു കൃഷ്ണ കുറിച്ചത്. 2024 സെപ്റ്റംബര് അഞ്ചിനായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറുമായ ദിയ കൃഷ്ണയുടെ വിവാഹം. ഇരുവര്ക്കും നിയോം അശ്വിന് കൃഷ്ണ എന്നൊരു മകനുണ്ട്.







Comments