
ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുള്ള ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞ് മുൻ കേന്ദ്രമന്ത്രിയും നടിയുമായ സ്മൃതി ഇറാനി . അമേതി മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് കിഷോരി ലാൽ ശർമ്മയോടേറ്റ പരാജയം തനിക്ക് സ്വാതന്ത്ര്യത്തിന്റെ പുതിയ അർഥം മനസ്സിലാക്കിത്തന്ന അനുഭവമായിരുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. ജീവിതത്തെയും ജോലിയെയും മറ്റൊരു കാഴ്ചപ്പാടിൽ കാണാൻ ഈ തിരിച്ചടി സഹായിച്ചെന്നും അവർ വ്യക്തമാക്കി.
രാഷ്ട്രീയത്തിലേക്ക് എത്തുമ്പോൾ മറ്റുള്ളവരോട് പലതും തെളിയിക്കാനുണ്ടായിരുന്നുവെന്നാണ് സ്മൃതി ഇറാനിയുടെ വാക്കുകൾ. എന്നാൽ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യാനുള്ള പക്വതയും അനുഭവവും തനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിനോദമേഖലയിലെ പലരെയും ഫോണിൽ ബന്ധപ്പെട്ട് ജോലി ആവശ്യപ്പെടാനും അവർ മടിച്ചില്ല. ‘എനിക്ക് ഇപ്പോൾ ജോലിയില്ല’ എന്ന് തുറന്നുപറഞ്ഞായിരുന്നു പുതിയൊരു തുടക്കത്തിനുള്ള ശ്രമം.രാഷ്ട്രീയത്തിലെ തിരക്കുകളിൽനിന്നുള്ള ഇടവേള അഭിനയരംഗത്തേക്കുള്ള മടങ്ങിവരവിനും വഴിയൊരുക്കി.







Comments