
ദുബായ് : പെണ്കുട്ടികള് പൊതു സദസ്സുകളില് പങ്കെടുക്കരുതെന്ന് പ്രസ്താവനകള് പറയുന്ന് ഈ കാലത്ത് അബുദാബിയിലെ ഫാല്ക്കണ് ലേലത്തില് പൊതുസദസ്സില് ഒരു പെണ്കുട്ടിയുടെ ഫാല്ക്കണുകളോടുള്ള ഇഷ്ടം ലോകത്തന്റെ് ശ്രദ്ധാകേന്ദ്രമാക്കി.
അബുദാബി ഇന്റെര്നാഷണല് ഹണ്ടിംഗ് ആന്ഡ് ഇക്വസ്ട്രിയന് എക്സിബിഷന് 2026ലെ ലേല വേദിയായാരുന്നു സ്ഥലം. ലേല വേദിയില് മറ്റുള്ളവരെല്ലാം ആണുങ്ങള്. അതിനിടെയില് അവള് തന്റെ അമ്മാവനൊപ്പം ഇരുന്നു. ആ ഇരുപ്പ് അല്പ നിമിഷങ്ങള്ക്കകം ലോകത്തിന്റെ ശ്രദ്ധയില്പ്പെട്ടു. കാരണം, അവള്ക്ക് ഏറെ പ്രിയങ്കരമായി തോന്നിയ ഒരു അപൂര്വ വെള്ള ഫാല്ക്കണെ അവള്ക്ക് വേണ്ടി, അവളുടെ അമ്മാവന് സ്വന്തമാക്കിയത് 1.5 മില്യണ് യുഎഇ ദിര്ഹത്തിനായിരുന്നു. അതായത് ഏകദേശം 3.85 കോടി രൂപയ്ക്ക്!
ഷൈഖ അല് മന്സൂരി എന്ന യുവ ഫാല്ക്കണ് പ്രേമിയാണ് അമ്മാവനൊപ്പം ലേല വേദിയിലെത്തിയത്. ഫാല്ക്കണുകളെയും പക്ഷികളെയും കുറിച്ച് പഠിപ്പിച്ചത് ആരാണെന്ന ചോദ്യത്തിന് ''എന്റെ അമ്മാവന്'' എന്നാണ് അവള് പറഞ്ഞ മറുപടി. പക്ഷികളോടുള്ള തന്റെ താല്പര്യത്തെക്കുറിച്ച് ഷൈഖ സംസാരിക്കുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില് വൈറലായി. വീഡിയോ വൈറലായതിന് പിന്നാലെയാണ് തന്റെ മരുമകളുടെ ആഗ്രഹം നിറവേറ്റാന്വേണ്ടി അമ്മാവനാണ് കോടികള് മുടക്കി അപൂര്വ്വ ഫാല്ക്കണെ സ്വന്തമാക്കിയതെന്ന വാര്ത്ത വൈറലായത്. എന്നാല്, ലേലത്തില് അമ്മാവന് തന്നെയാണ് പക്ഷിയെ വാങ്ങിയതെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളില്ലെന്നും റിപ്പോര്ട്ടുകള് പറയുന്നു. ഇത് സംബന്ധിച്ച് സമൂഹ മാധ്യമ സ്ഥിരീകരണം മാത്രമാണുള്ളതെന്നും റിപ്പോര്ട്ടുകള് പറയുന്നു.
ലേലത്തില് ഷൈഖ അല് മന്സൂരി വാങ്ങിയത് അള്ട്രാ വൈറ്റ് പ്യുവര് ഗൈര് ഗര്മൗഷ (ഡഹൃേമ ണവശലേ ജൗൃല ഏ്യൃ ഏമൃാീൗവെമ) എന്ന ഇനത്തില്പ്പെട്ട ഫാല്ക്കണ് കുഞ്ഞിനെയാണ്. അമേരിക്കയിലെ മാര്ക്ക് മോഗ്ലിച്ച് ഫാല്ക്കണ് ഫാമിന്റെ ( ങമൃസ ങീഴഹശരവ എമഹരീി എമൃാ) ഉടമസ്ഥതയിലുള്ള പക്ഷിക്ക് ഏകദേശം ഒരു കിലോഗ്രാം ഭാരവും ഏകദേശം 16.5 ഇഞ്ച് നീളവുമുണ്ടെന്നും റിപ്പോര്ട്ടുകള് പറയുന്നു. പൂര്ണമായും വെള്ള നിറത്തിലുള്ള തൂവലുകളും സവിശേഷമായ ശാരീരിക ഘടനയുമാണ് പക്ഷിയുടെ പ്രധാന ആകര്ഷണം. അഉകഒഋത 2026 -ലെ ഏറ്റവും വിലയേറിയ ഫാല്ക്കണ് വില്പ്പനയായി ഈ ലേലം മാറി.







Comments