
ചെന്നൈ: സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങള് വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. നടിയെ അപകീര്ത്തിപ്പെടുത്തുന്ന നിലയിലുള്ള പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ സംസാരത്തെ രൂക്ഷമായി വിമര്ശിക്കുകയും ചെയ്തു. കുറ്റകൃത്യങ്ങള്, പോക്സോ കേസുകള്, കസ്റ്റഡി മരണം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള് സംസ്ഥാനത്ത് ഉയരുകയാണെന്നായിരുന്നു ഉദയനിധി ആരോപിച്ചത്.
തന്റെ രാഷ്ട്രീയ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളില് ഒന്ന് സ്ത്രീകളാണ്. അവരെ അപകീര്ത്തിപ്പെടുത്തുന്ന ഒരു പരാമര്ശവും താന് സഹിക്കില്ലെന്നും പറഞ്ഞു. എന്തുതരം രാഷ്ട്രീയ വിമര്ശനവും ആകാം. എന്നാല് അത് സ്ത്രീകളെ അപമാനിച്ചുകൊണ്ട് ആകരുതെന്നും വിജയ് ഉദയനിധിയുടെ പേര് പരാമര്ശിക്കാതെ തന്നെ പറഞ്ഞു. നടി തൃഷയെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്ശങ്ങള് വന് വിവാദമാകുകയും ഉദയാനിധി അറസ്റ്റ ചെയ്യപ്പെടുകയും ചെയ്ത് ദിവസങ്ങള് കഴിയുമ്പോഴാണ് വിജയ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ആഗസ്റ്റ് 4 ന് ചെന്നൈയിലെ വീട്ടില് നിന്നുമായിരുന്നു ഉദയാനിധിയെ പോലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് സ്ത്രീകളെ അപമാനിക്കാന് പദ്ധതിയില്ലെന്നും എന്നാല് വിജയ് രാഷ്ട്രീയ പക പോക്കുകയാണെന്നും ആയിരുന്നു ഉദയാനിധിയുടെ ഇക്കാര്യത്തിലെ പ്രതികരണം.
സംസ്ഥാനത്തെ ക്രമസമാധാനനില തകര്ന്നിരിക്കുകയാണെന്നാണ് നേരത്തേ ഉദയാനിധിയുടെ ആരോപണം. ഇതിനായിരുന്നു വിജയ് നിയമസഭയില് മറുപടി നല്കിയത്. ഡി.എം.കെ സര്ക്കാരിന്റെ കാലത്ത് പാര്ട്ടി ഫണ്ടിന്റെ പേരില് സര്ക്കാര് കോണ്ട്രാക്ടര്മാരില് നിന്ന് കൈക്കൂലി ഇ എം ഐ പോലെ പിരിച്ചെടുത്തെന്നും വിജയ് ആരോപിച്ചു. ഇ.ഡിയുടെ ഒരു രേഖ ഉദ്ധരിച്ചുകൊണ്ട്, കഴിഞ്ഞ ഡി.എം.കെ ഭരണകാലത്ത് കരാര് തുകയുടെ 7.5% മുതല് 10% വരെ കോണ്ട്രാക്ടര്മാരില് നിന്ന് 'പാര്ട്ടി ഫണ്ടായി' ഈടാക്കിയതായി വിജയ് ആരോപിച്ചു.
അഴിമതി ആരോപണങ്ങള്ക്ക് തെളിവ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള് ഇ.ഡി രേഖ തന്നെയാണ് തെളിവെന്ന് വിജയ് മറുപടി നല്കി. പാര്ട്ടി ഫണ്ടിന്റെ പേരില് കൈക്കൂലിയായാണ് ഈ തുക ശേഖരിച്ചതെന്നും അതില് പറയുന്നുണ്ട്,' വിജയ് പറഞ്ഞു. മുന്സിപ്പല് അഡ്മിനിസ്ട്രേഷന് ആന്ഡ് വാട്ടര് സപ്ലൈ (എം.എ.ഡബ്ല്യു.എസ്) വകുപ്പിനു കീഴിലുള്ള പ്രവൃത്തികള് ഏറ്റെടുക്കുന്ന കരാറുകാരില് നിന്നാണ് പണം പിരിച്ചെടുത്തതെന്നും ആരോപിച്ചു.
പുരുഷോത്തം എന്ന് പേരുള്ള ഒരു വ്യക്തിയെക്കുറിച്ച് വിജയ് പരാമര്ശിച്ചു. 29 ലക്ഷം രൂപ കൈക്കൂലിയായി പിരിച്ചെടുത്തതായി ഇ.ഡി റിപ്പോര്ട്ടില് ഇദ്ദേഹത്തെ ഉദ്ധരിച്ച് പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇ.ഡി രേഖയുടെ 'ക്ലൈമാക്സ്' എന്ന് താന് വിശേഷിപ്പിച്ച ഭാഗം പിന്നീട് അദ്ദേഹം വായിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അദ്ദേഹത്തിന്റെ മകനും അന്ന് ഉപമുഖ്യമന്ത്രിയുമായിരുന്ന ഉദയനിധി സ്റ്റാലിനും ഇതില് നേരിട്ടുള്ള ഗുണഭോക്താക്കളാണെന്ന് ഇ.ഡി രേഖ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുന് ഭരണകാലത്തെ അഴിമതി ആരോപണങ്ങളെച്ചൊല്ലി ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച വിജയ് സര്ക്കാരിയ കമ്മീഷന് റിപ്പോര്ട്ടും ഉദ്ധരിച്ചു.







Comments