
ന്യൂഡല്ഹി: ദേശീയനേതാവ് രാഹുല്ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്. പൂര്ണ കെ.പി.സി.സി. അദ്ധ്യക്ഷനെ ഉടന് വേണമെന്നും തീരുമാനം വൈകിക്കരുതെന്നും രാഹുലിനോട് ആവശ്യപ്പെട്ടു. സര്ക്കാരുമായി സഹകരിച്ച് പോകുന്ന ഒരാള് കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്.
തീരുമാനം വൈകില്ലെന്ന മറുപടിയാണ് രാഹുല് നല്കിയത്. നിലവിലെ അധ്യക്ഷന് സണ്ണി ജോസഫിനെ മന്ത്രിസഭയില് ഉള്പ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. കെപിസിസി പൂര്ണ്ണ അദ്ധ്യക്ഷന്റെ അസാന്നിദ്ധ്യം സംഘടനാ പ്രതിസന്ധികള്ക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ അധ്യക്ഷനെ വേഗത്തില് നിയമിക്കേണ്ട സാഹചര്യം ഉണ്ടായത്.
നേരത്തേ അഭിപ്രായങ്ങള് തേടാന് ഹൈക്കമാന്ഡ് കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുന്ഷിയെ ചുമതലപ്പെടുത്തിയിരുന്നു. കെ മുരളീധരന്, സണ്ണി ജോസഫ് തുടങ്ങിയവര് ഹൈക്കമാന്റിനെ നിലപാട് അറിയിച്ചിരുന്നു. ബെന്നി ബഹ്നാന്, കൊടിക്കുന്നില് സുരേഷ്, ഷാഫി പറമ്പില്, ആന്റോ ആന്റണി, മാത്യു കുഴല്നാടന്, ജോസഫ് വാഴക്കന് എന്നിങ്ങനെയാണ് സജീവ പരിഗണനയിലുള്ള പേരുകള്.







Comments