
ആലപ്പുഴ: ദേശീയപാത 66 ല് മേല്പ്പാലത്തില് നിന്നും 15 അടി താഴെ അപ്രോച്ച്റോഡിലേക്ക് കാര് തലകീഴായി മറിഞ്ഞ് അഞ്ചു പേര്ക്ക് പരിക്ക്. പുലര്ച്ചെ 4 മണിക്ക് ചേര്ത്തലയിലെ ഒറ്റപ്പുന്നയിലാണ് സംഭവം. പരിക്കേറ്റ അഞ്ചുപേരില് ഒരാളുടെ നില ഗുരുതരമാണ്.
ഡ്രൈവര് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. മേല്പ്പാലത്ത് കൂടി പോകുമ്പോഴായിരുന്നു കാര് നിയന്ത്രണം വിട്ട് ഇടതുവശത്തേക്ക് പോയി മറിഞ്ഞത്. മേല്പ്പാലത്തിന്റെ സൈഡില് കൈവരി നിര്മ്മിക്കാന് കോണ്ക്രീറ്റിംഗിനായി നിര്ത്തിയിരുന്ന കമ്പി തകര്ത്തുകൊണ്ടാണ് കാര് നിലംപതിച്ചത്. ഉടന് തന്നെ ഓടിക്കൂടിയവര് കാറില് നിന്നും അപകടത്തില്പെട്ടവരെ ആശുപത്രിയില് എത്തിച്ചു.
വീഴ്ചയില് കാറിന്റെ ഡോറുകള് അടഞ്ഞുലോക്കായി പോയിരുന്നു. കാര് തലകീഴായി മറിഞ്ഞ് നിലംപതിക്കുകയായിരുന്നു. സംഭവത്തില് മൂന്ന് സ്ത്രീകളടക്കം അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. ഇവരില് 23 കാരിയായ അശ്വതി എന്ന യുവതിയുടെ നില അതീവഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയ്ക്കായി കയറ്റി. ഗുരുവായൂരില് ഒരു വിവാഹചടങ്ങില് പങ്കെടുത്തു കൊല്ലത്തേക്ക് മടങ്ങുമമ്പാഴായരുന്നു അപകടം.







Comments