
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെതിരെ ഇ-മെയിലിലുടെ വധഭീക്ഷണി മുഴക്കിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. നാഗ്പൂര്‍ സ്വദേശി വൈഭവ് ബദ്ദാല്‍വര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റു ചെയ്തതു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവെയ്ക്കണമെന്നും, രാജിവെച്ചില്ലെങ്കില്‍ പട്ടേലിനെയും കൂടുംബാംഗങ്ങളെയും കൊല്ലുമെന്നായിരുന്നു ഭീക്ഷണി. ഇയാള്‍ ഇതേ രീതിയില്‍ നേരത്തെ ആര്‍ക്കെങ്കിലും സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പരിശോധനകള്‍ നടത്തിവരുകയാണെന്നും പോലീസ് പറഞ്ഞു.
നാഗ്പൂരിലെ കോടതിയില്‍ ഹാജരാക്കിയ ബദ്ദാല്വറിനെ മാര്‍ച്ച് ആറ് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.






