
കോഴിക്കോട്: പിഎം ശ്രീയില് മുഖ്യമന്ത്രി രാഹുല് ഗാന്ധിയുമായി ചര്ച്ച നടത്തിയതായി അറിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന് ഷംസുദ്ദീന്. ചില അഭിപ്രായ വ്യത്യാസങ്ങള് നിലനില്ക്കുന്നതിനാലാണ് പദ്ധതിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതെന്നും സര്ക്കാര് പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്ത്തു.
പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര് കടന്നിട്ടില്ല. ഡല്ഹിയില് രാഹുല്ഗാന്ധിയുമായി മുഖ്യമന്ത്രി ചര്ച്ച നടത്തിയതെന്നത് മാധ്യമസൃഷ്ടിയാണ്. പിഎം ശ്രീയുടെ കാര്യത്തില് ഡല്ഹിയില് നിന്ന് പുതിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉപസമിതി യോഗങ്ങള് ചേര്ന്ന് എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ട്. എന്നാല് ഒരു അന്തിമ യോഗം ചേര്ന്ന് റിപ്പോര്ട്ട് സമര്പ്പിച്ചിട്ടില്ല.
മന്ത്രിമാര് പ്രളയവുമായി ബന്ധപ്പെട്ട് അതിന്റെ ചുമതലകളിലായിരുന്നു. അന്ന് യോഗം ചേരാന് കഴിയാതെ വന്നു. അതിനാല് പിന്നീട് യോഗം വിളിച്ചിട്ടുമില്ലെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയ വിയോജിപ്പ് ഉള്ളതുകൊണ്ട് എല്ലാ വശവും വിശദമായി പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വിശദമാക്കി. എസ്എസ്കെയുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള്ക്ക് ഡയറക്ടര് ഡല്ഹിയില് പോയിരുന്നു. ഫണ്ട് റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില് ചര്ച്ച നടന്നിട്ടുണ്ട്. പദ്ധതിയില് ഒപ്പിട്ട് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസര്ക്കാരാണെന്ന് മന്ത്രി ആവര്ത്തിച്ചു.







Comments