
രക്തത്തില് പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നത് (ഹൈപ്പര്ഗ്ലൈസീമിയ) പ്രമേഹമുള്ളവരില് സാധാരണയായി കാണപ്പെടുന്നതും, കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുന്നതുമായ ഒന്നാണ്. എന്നാല് രോഗനിര്ണയം നടത്താത്ത ഒരാളില് ഈ അവസ്ഥ എങ്ങനെ തിരിച്ചറിയാം?
1. സാധാരണയേക്കാള് കൂടുതല് തവണ മൂത്രമൊഴിക്കുക - രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ ഉയരുമ്പോള്, വൃക്കകള്ക്ക് അത് മുഴുവനായി വീണ്ടും ആഗിരണം ചെയ്യാന് സാധിക്കാതെ വരുന്നു. ഇത് മൂലം ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും, ഒപ്പം ശരീരത്തിലെ വെള്ളത്തെ വലിച്ചെടുക്കുകയും ചെയ്യുന്നു. ഇതിനെയാണ് 'ഓസ്മോട്ടിക് ഡൈയൂറസിസ്' (osmotic diuresis) എന്ന് വിളിക്കുന്നത്. ഇത് അളവ് കൂടിയതും പതിവായുള്ളതുമായ മൂത്രമൊഴിക്കലിന് കാരണമാകുന്നു.
2. അമിതമായ ദാഹം അനുഭവപ്പെടുക - മൂത്രമൊഴിക്കുന്നതിലൂടെ ശരീരത്തില് നിന്ന് അധികമായി വെള്ളം നഷ്ടപ്പെടുമ്പോള്, ശരീരം നിര്ജ്ജലീകരണത്തിലേക്ക് നീങ്ങുകയും രക്തത്തിന്റെ സാന്ദ്രത കൂടുകയും ചെയ്യുന്നു. ഇതിനോട് തലച്ചോറ് പ്രതികരിക്കുന്നത് ദാഹം വര്ദ്ധിപ്പിച്ചു കൊണ്ടാണ്. ഇത് മൂലം ഇടയ്ക്കിടെ വായ വരണ്ടുപോകാനും, എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത അവസ്ഥയ്ക്കും കാരണമാകുന്നു.
3. കാഴ്ച മങ്ങുന്ന അനുഭവങ്ങള് - ഉയര്ന്ന രക്തപ്രമേഹം കാഴ്ചപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്ന്ന ഗ്ലൂക്കോസ് അളവ് കണ്ണിന്റെ ലെന്സിലെ ജലത്തിന്റെ സന്തുലിതാവസ്ഥ, കണ്ണിന്റെ ഘടന, ഫോക്കസ് ചെയ്യാനുള്ള ശേഷി എന്നിവയില് താല്ക്കാലിക മാറ്റങ്ങള് വരുത്താം. ഇത് ഗ്ലൂക്കോസ് നില ഉയരുമ്പോഴും താഴുമ്പോഴും കാഴ്ചയില് വ്യതിയാനങ്ങള് ഉണ്ടാക്കാന് കാരണമാകുന്നു. കാലക്രമേണയുള്ള ഉയര്ന്ന രക്തപ്രമേഹം റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുമെന്നും, ഇത് കാഴ്ചശക്തി കൂടുതല് മോശമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
4. മുറിവുകള് ഉണങ്ങാന് കൂടുതല് സമയമെടുക്കുക - രക്തത്തില് ഗ്ലൂക്കോസിന്റെ അളവ് ദീര്ഘകാലം ഉയര്ന്ന നിലയില് തുടരുന്നത് രക്തപര്യയനം, പ്രതിരോധ കോശങ്ങളുടെ പ്രവര്ത്തനം, കോളാജന് ഉത്പാദനം, പുതിയ രക്തക്കുഴലുകളുടെ രൂപീകരണം എന്നിവയെ പ്രതികൂലമായി ബാധിക്കും. പ്രമേഹം മൂലമുള്ള നാഡീവ്യൂഹ തകരാറുകള് (Diabetic nerve damage) കാരണം മുറിവുകള് സംഭവിക്കുന്നത് ശ്രദ്ധയില്പ്പെടാതെ പോകാനും, ഇത് മുറിവുകള് കൂടുതല് വഷളാകാനോ വീണ്ടും തുറക്കാനോ കാരണമാകുകയും ചെയ്യുന്നു.
5. തുടര്ച്ചയായി ഉണ്ടാകുന്ന ഈസ്റ്റ് ഇന്ഫെക്ഷനുകള് (Yeast Infections) - ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുമ്പോള്, അത് 'കാഡിഡ' (Candida) പോലെയുള്ള ഈസ്റ്റുകളുടെ വളര്ച്ചയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. ഉയര്ന്ന രക്തപ്രമേഹം സാധാരണയായി ഈസ്റ്റിനെ പ്രതിരോധിക്കുന്ന ശരീരത്തിന്റെ പ്രതിരോധശേഷിയെ ദുര്ബലപ്പെടുത്തുകയും, ജനനേന്ദ്രിയങ്ങളില് തുടര്ച്ചയായി ഉണ്ടാകുന്ന അണുബാധകള്ക്ക് കാരണമാകുകയും ചെയ്യുന്നു.







Comments