
കൊച്ചി: സഹപാഠികളുടെയും അദ്ധ്യാപകരുടേയും ചിത്രങ്ങള് മോര്ഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിച്ച സംഭവത്തില് ഇപ്പോള് പോലീസ് കസ്റ്റഡിയിലുള്ള ശ്രീഹരിക്കും സനീഷിനുമെതിരേ പോക്സോ കേസും. ഇരുവരുടേയും ഫോണ് പരിശോധിച്ചതില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളുടെയും ദൃശ്യങ്ങള് കണ്ടെത്തിയ സാഹചര്യത്തിലാണ് പോക്സോ വകുപ്പും ചുമത്തിയിരിക്കുന്നത്.
മോര്ഫിംഗ് ചിത്രങ്ങള് വിറ്റഴിച്ച കേസില് പോലീസ് ശ്രീഹരിയുടെ ഫോണ് പരിശോധിച്ചപ്പോഴാണ് മറ്റ് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളുടെ അശ്ളീലചിത്രങ്ങള് കണ്ടെത്തിയത്. കേസില് കൂടുതല് അറസ്റ്റിന് സാധ്യതയുണ്ട്. ആലപ്പുഴ കുറത്തികാട് സ്വദേശിയും മാവേലിക്കരയിലെ കോളജില് ബികോം വിദ്യാര്ഥിയുമാണ് സനീഷ്. സംഭവത്തില് ശ്രീഹരി പകര്ത്തി മോര്ഫ് ചെയ്ത് പ്രചരിപ്പിച്ച ചിത്രങ്ങള് സനീഷ് വില്പ്പന നടത്തിയതായിട്ടാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ ചിത്രങ്ങള് വാങ്ങിയവരും കുടുങ്ങും. ഒരു ചിത്രത്തിന് 250 രൂപയ്ക്കാണ് വില്പ്പന നടത്തിയത്.
കൊച്ചി ഭാരത്മാതാ കോളേജ് വിദ്യാര്ത്ഥിയായ ശ്രീഹരിയും ആലപ്പുഴ മാവേലിക്കരയിലെ കോളേജ് വിദ്യാര്ത്ഥിയായ സനീഷും തമ്മില് നേരിട്ട് ഒരു ബന്ധവുമില്ല. എന്നാല് ശ്രീഹരിയും സനീഷും പൊതുവായിട്ടുള്ള ടെലിഗ്രാം ഗ്രൂപ്പിലാണ് ശ്രീഹരി ചിത്രങ്ങള് പങ്കുവെച്ചത്. ഈ ചിത്രങ്ങള് സനീഷ് 1500 പേര് വരുന്ന ഗ്രൂപ്പിലേക്ക് ഇട്ടു. പിന്നീട് ചിത്രം പണം നല്കി വാങ്ങാന് കഴിയുന്നവരുടെ മറ്റൊരു ഗ്രൂപ്പും ഉണ്ടാക്കി. അതിലൂടെയായിരുന്നു സനീഷ് വില്പ്പന നടത്തിയത്. ആ ക്ലോസ്ഡ് ഗ്രൂപ്പില് പ്രവേശിക്കാനും സനീഷ് പണം ഈടാക്കിയിട്ടുണ്ട്.
കൂടുതല് ദൃശ്യങ്ങള് നല്കാമെന്ന് വാഗ്ദാനം ചെയ്ത് അംഗങ്ങളില് നിന്ന് സനീഷ് പണം ഈടാക്കിയിരുന്നു. പണം അയയ്ക്കുന്നതിനുള്ള ക്യുആര് കോഡുകള് ടെലിഗ്രാം വഴി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കോളേജിലെ പരിപാടികളിലും മറ്റും പകര്ത്തിയ ചിത്രങ്ങള് വെച്ചായിരുന്നു ശ്രീഹരി മോര്ഫിംഗ് ചെയ്ത ദൃശ്യങ്ങള് ഉണ്ടാക്കിയിരുന്നത്്. അതേസമയം ശ്രീഹരി ചിത്രങ്ങള് ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ശ്രീഹരിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില് വാങ്ങി പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രധാനപ്രതിയായ മലപ്പുറം സ്വദേശിക്കായും അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല് അറസ്റ്റുകള് വരും ദിവസങ്ങളില് ഉണ്ടാകുമെന്നാണ് വിവരം. 18 മുതല് 21 വരെ പ്രായമുള്ള കുട്ടികളാണ് ഇത്തരത്തില് ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.







Comments