
മുംബൈ: ഒരു ചെറിയ 20 രൂപയുടെ വടാ പാവ് കഴിക്കാൻ വേണ്ടി മാത്രം ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത് 15,000 രൂപ ചെലവഴിച്ച ഒരു യുവതിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 'വിറ്റി സ്പേസ്' എന്ന ഇൻസ്റ്റാഗ്രാം പേര് നടത്തുന്ന ഡൽഹിയിലെ ഒരു കണ്ട്ന്റ് ക്രിയേറ്ററാണ് ഈ വ്യത്യസ്തമായ ഭക്ഷണ യാത്രയ്ക്ക് പിന്നിൽ.
ഡൽഹിയിലിരുന്ന് വടപാവ് കഴിച്ചുകൊണ്ടിരിക്കെ, യഥാർത്ഥ വടപാവ് മുംബൈയിലാണുള്ളതെന്ന് തോന്നിയ യുവതി ഉടൻ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. ഇതിനായി ചിലവായതിന്റെ കണക്ക് ഇങ്ങനെയാണ്; ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ്: 5,000 രൂപ, എയർപോർട്ടിലെ ചായയ്ക്കും നൂഡിൽസിനുമുള്ള വില, മുംബൈയിലെ ഒരു ദിവസത്തെഹോട്ടൽ വാടക 4,000 രൂപ. യാത്രാവേളയിലെ മറ്റു ചിലവുകൾ എല്ലാം ഉൾപ്പെടെ ആകെ ചെലവ് 15,000 രൂപ കവിഞ്ഞു!
അതേസമയം, ചിലവാക്കിയ കാശ് മുതലായി എന്നാണ് ഇവർ പറയുന്നത്. മുംബൈയിലെ ഒരു ചെറിയ തെരുവിൽ നിന്ന് വെറും 20 രൂപയ്ക്ക് വടപാവ് വാങ്ങി കഴിച്ച യുവതി, താൻ മുടക്കിയ പണത്തിനും യാത്രയ്ക്കും ഇത് തികച്ചും അർഹതയുണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തി. ഈ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. രസകരമായ നിരവധി കമന്റുകളാണ് ഇതിന് ലഭിക്കുന്നത്.
മറ്റു ചിലർ ദാദറിലെ 'അശോക് വടപാവ്' പോലുള്ള മുംബൈയിലെ മറ്റ് പ്രശസ്തമായ സ്ഥലങ്ങൾ പരീക്ഷിക്കാൻ നിർദ്ദേശിച്ചപ്പോൾ, പൂനെയിലെയും നാസിക്കിലെയും വടപാവാണ് മികച്ചതെന്ന് വാദിക്കുന്നവരും കുറവല്ല. "15,000 രൂപ മുടക്കിക്കഴിഞ്ഞാൽ പിന്നെ വടപാവ് ഇഷ്ടപ്പെട്ടില്ലെങ്കിലും സ്വാഭാവികമായും നല്ലതാണെന്നേ പറയൂ!" എന്ന് ഒരു ഉപയോക്താവ് തമാശയായി കുറിച്ചു.







Comments