
മകള് അലംകൃതയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജും സുപ്രിയ മേനോനും. സമൂഹമാധ്യമങ്ങളില് പങ്കുവച്ച കുറിപ്പിലൂടെയാണ് ഇരുവരും മകള്ക്ക് ആശംസകള് നേര്ന്നത്.
''പിറന്നാള് ആശംസകള്, ഞങ്ങളുടെ വെളിച്ചമേ! നീ നീയായിരിക്കുന്ന രീതിയിലും, നീ ഒരു നല്ല വ്യക്തിയായി വളരുന്നതിലും അമ്മയ്ക്കും അച്ഛനും അളവറ്റ അഭിമാനമുണ്ട്.
ചുറ്റുമുള്ളവരോടുള്ള നിന്റെ ആര്ദ്രത ഒരു വലിയ പ്രചോദനമാണ്. കേവലം നിന്റെ സാന്നിധ്യം കൊണ്ടുതന്നെ ജീവിതത്തിന്റെ എത്രയോ മനോഹരമായ പാഠങ്ങളാണ് നീ ഞങ്ങളെ പഠിപ്പിച്ചത്! ചിറകുകള് വിടര്ത്തി ഇനിയും ഉയരങ്ങളിലേക്ക് പറക്കുക. ജീവിതത്തെ എന്നും ഇതുപോലെ അനുരാഗത്തോടെ ചേര്ത്തുവെക്കുക!.''-എന്നാണ് പൃഥ്വിരാജിന്റെ വാക്കുകള്.
''എന്റെ ആലിക്കുട്ടിക്ക് പന്ത്രണ്ടാം പിറന്നാള് ആശംസകള്! നീ ഇത്രയും വളര്ന്നുവെന്ന് വിശ്വസിക്കാന് പോലും കഴിയുന്നില്ല! ആശുപത്രിയില് നിന്ന് നിന്നെ വീട്ടിലേക്ക് കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. നീ അത്രമേല് പ്രിയപ്പെട്ടൊരു മകളാണ്. ഞങ്ങളുടെ എല്ലാ നല്ല ഗുണങ്ങളും നിന്നിലാണ് ഉള്ളതെന്ന് തോന്നിപ്പോകും; ഒപ്പം ഈ വാക്സാമാര്ഥ്യവും കുറുമ്പും ആരില് നിന്നാണ് കിട്ടിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
എപ്പോഴും സ്നേഹവും കരുണയും ഉള്ളവളായിരിക്കുക, കാരണം ഈ ലോകം പലപ്പോഴും അത്രമേല് വിചിത്രമാണ്! നീ എങ്ങനെയുള്ള ആളാണെന്നതിലും, ഏതു രീതിയിലാണ് വളര്ന്നുവരുന്നതെന്നതിലും അമ്മയ്ക്കും ഡാഡയ്ക്കും ഒരുപാട് അഭിമാനമുണ്ട്! ഒത്തിരി സ്നേഹം.''-സുപ്രിയ കുറിച്ചു.
വളരെ അപൂര്വ്വമായി മാത്രമാണ് പൃഥ്വിരാജും സുപ്രിയയും മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങള് പങ്കുവെക്കാറുളളൂ. അതുകൊണ്ട് തന്നെ പുതിയ ഫോട്ടോകള് സോഷ്യല് മീഡിയയില് വൈറലാവുകയാണ്.







Comments