
തിരുവനന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി. സിബിഐ, ഇഡി, എസ്എഫ്ഐഓ, ഇൻകം ടാക്സ് ഉൾപ്പെടെ ഏഴ് ഏജൻസികൾക്ക് ആണ് പരാതി നൽകിയത്.
കമ്പനി നിയമങ്ങൾ ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും വിനിമയ ഇടപാടുകളിൽ ക്രമക്കേട് നടന്നെന്നും ഷോൺ നൽകിയ പരാതിയിൽ പറയുന്നുണ്ട്. സ്ഥാപനത്തിന് ഓഡിറ്റ് നടത്തിയിട്ടില്ലെന്നും 2023 മുതൽ സ്ഥാപനത്തിൽ വ്യാപക ക്രമക്കേടെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി, ട്രേഡ്മാർക്ക് കൈമാറ്റം തുടങ്ങിയവയിലും തട്ടിപ്പ് ആരോപിക്കുന്നുണ്ട്.
നികേഷ് കുമാറിന്റെ പേരിലുള്ള .ഇന്തോ ഏഷ്യൻ ന്യൂസ് ചാനൽ കൈമാറ്റം ചെയ്തു എന്ന് പറയുന്നു എങ്കിലും ഓഹരികൾ കൈമാറിയിട്ടില്ല. ഇപ്പോഴും നികേഷ് കുമാർ തന്നെയാണ് ഉടമസ്ഥൻ. 10 ലക്ഷം രൂപ ക്യാപിറ്റൽ മാത്രമാണ് റിപ്പോർട്ടറിനുള്ളത്. എന്നാൽ, ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ ഫയൽ ചെയ്യാൻ തയ്യാറായിട്ടില്ല എന്നും ഷോൺ ജോർജ് ആരോപിക്കുന്നു. റിപ്പോർട്ടർ ചാനലിന്റെ എംഡി ആന്റോ അഗസ്റ്റിൻ ആണ്. എന്നാൽ,രേഖകളിൽ അങ്ങനെയല്ല എന്നും ഷോൺ പറയുന്നു.
ഇത്തരത്തിലുള്ള കമ്പനിക്ക് വിദേശത്തേക്ക് എങ്ങനെ പണമയയ്ക്കാൻ സാധിക്കും. ഇതിനായി അന്വേഷണം കൂടാതെ അന്നത്തെ സർക്കാർ റിസർവ് ബാങ്കിനു കത്തയച്ചു. അതിനാൽ ആ സർക്കാരിനും അന്നത്തെ മന്ത്രിക്കും എതിരെ അന്വേഷണം നടത്തണമെന്നും ഷോൺ ആവശ്യപ്പെടുന്നു.







Comments