
കൊല്ലം: പിണറായിക്കെതിരായ ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും നിരവധി കേസുകൾ പുറത്ത് വരും. ബിജെപി – സിപിഐഎം അന്തർധാരയ്ക്ക് പോറൽ സംഭവിച്ചിരിക്കുന്നുവെന്നും എൻകെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
ഇടത് രാഷ്ട്രീയത്തിലെ പുതിയ അനുഭവമാണിതെന്ന് പറഞ്ഞ പ്രേമചന്ദ്രൻ പിണറായിയുടെ എല്ലാ വാദങ്ങളും പൊളിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി. ഇ ഡി ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക് പിണറായി മറുപടി പറയുന്നില്ല. സിപിഐഎമ്മിന് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്നും അദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎം നിലപാട് സ്വീകരിക്കണം. അവരുടെ നയം വ്യക്തമാക്കണം. ഉന്നത നേതാവിനെതിരായി പുറത്ത് വന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
സിഎംആര്എല് - എക്സാലോജിക് കേസില് മുന് മുഖ്യമന്ത്രി പിണറായി വിജയനും മകളുടെ ഭര്ത്താവ് മുഹമ്മദ് റിയാസിനും മകള് വീണയ്ക്കും എതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് ഇഡി കത്ത് നൽകിയിരുന്നു. ഇവര്ക്കെതിരേ തെളിവുകള് ഉണ്ടെന്നും കത്തിൽ പറയുന്നുണ്ട്.







Comments