
നടനും അവതാരകനുമായ മിഥുന് രമേശ് പ്രേക്ഷകര്ക്ക് പ്രിയങ്കരനാണ്. മിഥുന്റെ ഭാര്യ ലക്ഷ്മി മേനോനും സോഷ്യല് മീഡിയയില് നിരവധി ആരാധകരുളള താരമാണ്. ഇന്ന് മിഥുന്റെയും ലക്ഷ്മിയുടെയും പതിെനട്ടാം വിവാഹ വാര്ഷികമാണ്. വിവാഹ വാര്ഷികത്തില് സോഷ്യല് മീഡിയയില് ലക്ഷ്മി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
''20 വര്ഷത്തെ പ്രണയം, ചിരി, ഓര്മകള്, 18 വര്ഷം ഭാര്യാ- ഭര്ത്താക്കന്മാരായി ഒരുമിച്ച്, ഇപ്പോഴും എല്ലാ ദിവസവും പരസ്പരം തിരഞ്ഞെടുക്കുന്നു. പതിനെട്ടാം വിവാഹ വാര്ഷികാശംസകള്'', എന്നാണ് ലക്ഷ്മി കുറിച്ചത്. മിഥുനൊപ്പമുളള ചിത്രങ്ങളും ലക്ഷ്മി മേനോന് പങ്കുവച്ചിട്ടുണ്ട്.
നിരവധി പേരാണ് ലക്ഷ്മിയുടെ പോസ്റ്റിന് താഴെയായി ഇരുവര്ക്കും ആശംസകള് നേര്ന്ന് എത്തുന്നത്. സമുഹമാധ്യമങ്ങളില് സജീവമാണ് മിഥുന്- ലക്ഷ്മി മേനോന് ദമ്പതികള്. ഇരുവരും ഒന്നിച്ച് ചെയ്യുന്ന രസകരമായ വീഡിയോകള്ക്ക് കാഴ്ചക്കാര് ഏറെയാണ്.







Comments