
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ക്രൈമും ക്രിമിനലും പൊലീസിന് മുന്നിലുണ്ടെന്നും ഇനി എന്താണ് പരിശോധിക്കേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാസപ്പടി വിഷയത്തിൽ കോൺഗ്രസും സിപിഐഎമ്മും ഒത്തുകളിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ആരോപണവിധേയനായ പിണറായി വിജയൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴിമതിയുടെ പരമ്പരയാണ് എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കാരണമായതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിണറായി വിജയൻ ജയിലിൽ പോകണമെന്ന് തിരുവനന്തപുരത്ത് വെച്ച് രാഹുൽ ഗാന്ധി പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ നിരയിലെ പ്രധാന നേതാവിനുമെതിരെ കേസെടുക്കുന്ന കാര്യത്തിൽ സർക്കാർ ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്നാണ് സൂചന. നിയമോപദേശവും രാഷ്ട്രീയ പ്രത്യാഘാതങ്ങളും വിലയിരുത്താൻ സമയം എടുത്ത ശേഷമായിരിക്കും തീരുമാനം.പാർട്ടിയെ പ്രതിക്കൂട്ടിലാക്കി തകർക്കുകയാണ് കേന്ദ്ര ഏജൻസിയുടെ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.







Comments