
മലയാളി ടെലിവിഷന് പ്രേകഷ്കരുടെ ഇഷ്ടപ്പെട്ട കോമഡി-ടോക്ക് ഷോകളില് ഒന്നായിരുന്നു ഏഷ്യാനെറ്റില് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ്. ഇപ്പോഴിതാ ആ പഴയ ഓര്മകളെ എണ്പതുകളിലെ റെട്രോ സ്റ്റൈലില് പുനരാവിഷ്കരിച്ചിരിക്കുകയാണ് നടനും മിമിക്രി താരവുമായ മേനാജ് ഗിന്നസ്.
1980 ആണ്ട്, ഒരു ബഡായിലെ ബംഗ്ലാവ് എന്ന അടിക്കുറിപ്പോടെയാണ് മനോജ് ഗിന്നസ് സമൂഹമാധ്യമങ്ങളില് ഈ വിന്റേജ് ചിത്രം പങ്കുവെച്ചത്. എണ്പതുകളിലെ വസ്ത്രധാരണത്തിലും ഹെയര്സ്റ്റൈലിലും അണിഞ്ഞൊരുങ്ങിയ മുകേഷ്, രമേഷ് പിഷാരടി, ദിലീപ്, ആര്യ, പ്രസീത മേനോന്, മനോജ് ഗിന്നസ് എന്നിവരെ ചിത്രത്തില് കാണാം. പരിപാടിയുടെ പഴയകാല ഓര്മ്മകളെ സ്നേഹത്തോടെ കമന്റുകളിലൂടെ ഓര്ത്തെടുക്കുകയാണ് ആരാധകര് .
2013 ലായിരുന്നു ബഡായി ബംഗ്ലാവ് ഏഷ്യാനെറ്റില് സംപ്രേക്ഷണം ചെയ്യാനാരംഭിച്ചത്. ബംഗ്ലാവിന്റെ കാരണവരായി മുകേഷും അവതാരകനായി രമേഷ് പിഷാരടിയും ,പിഷാരടിയുടെ ഭാര്യയായി ആര്യയും, അമ്മായിയുടെ വേഷത്തില് പസീത മേനോനും, എന്നിവര്ക്കൊപ്പം മനോജ് ഗിന്നസ്, ധര്മ്മജന് ബോള്ഗാട്ടി, കലാഭവന് നവാസ് തുടങ്ങിയ പ്രതിഭകള് ഒത്തുചേര്ന്നതോടെ ഷോ ജനപ്രിയതയുടെ കൊടുമുടിയിലെത്തി.
പുതിയ സിനിമകളുടെ പ്രമോഷന്റെ ഭാഗമായി മലയാള സിനിമയിലെ മുന്നിര നായകന്മാരും നായികമാരും സംവിധായകരും ഉള്പ്പെടെ നിരവധി പ്രമുഖര് ഈ ഷോയില് അതിഥികളായി എത്തിയിരുന്നു.







Comments