
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ കെപിസിസി അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി രമ്യ ഹരിദാസ് എംഎൽഎ. പറയാനുള്ള കാര്യങ്ങൾ പറഞ്ഞുവെന്നും, നീതിപൂർവമായ തീരുമാനം പാർട്ടിയിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും രമ്യാ ഹരിദാസ് പറഞ്ഞു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ്. ആ രീതിയിൽ നീതിപൂർവമായിട്ടുള്ള തീരുമാനം ഇതിലുണ്ടാകുമെന്നാണ് കരുതുന്നതെന്ന് രമ്യ ഹരിദാസ പറഞ്ഞു.
എത്രയും വേഗം റിപ്പോർട്ട് കെപിസിസി അധ്യക്ഷൻ കൈമാറുമെന്ന് അന്വേഷണ സമിതി ചെയർമാൻ എം എം ഹസ്സൻ പറഞ്ഞു. നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കെപിസിസി പ്രസിഡന്റാണ് തീരുമാനിക്കുക. സംഭവവുമായി ബന്ധപ്പെട്ട ആളുകളുമായെല്ലാം സംസാരിച്ചു. ഗൗരവമുള്ള വിഷയം. ശക്തമായ നടപടി എടുക്കുന്നത് കെപിസിസി പ്രസിഡന്റായിരിക്കും. ഗൗരവം ഉള്ളതുകൊണ്ടാണ് എന്നെ കെപിസിസി നിയോഗിച്ചത് – അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചിറയിന്കീഴില് രമ്യാ ഹരിദാസ് എംഎല്എയും പ്രാദേശിക കോണ്ഗ്രസ് നേതാക്കളും തമ്മില് വാക്കുതര്ക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്എ, ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്ത ഔദ്യോഗിക യോഗത്തില് എംഎല്എയുടെ പിഎ ആയ പാളയം പ്രദീപ് പങ്കെടുത്തതാണ് തര്ക്കത്തിന്റെ തുടക്കം. പ്രദീപ് യോഗത്തില് പങ്കെടുക്കുകയും ചില കരാറുകാര്ക്ക് നിര്ദേശം നല്കുകയും ചെയ്തതില് പ്രാദേശിക തലത്തില് എതിര്പ്പ് ഉണ്ടായിരുന്നു. യോഗത്തില് പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങള് എംഎല്എ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പില് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് കോണ്ഗ്രസ് പ്രാദേശിക നേതാവ് ആയ സജാദ് ഗ്രൂപ്പില് സന്ദേശം അയക്കുകയായിരുന്നു. പിന്നാലെ രാത്രി രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങള് വായിപ്പിക്കാന് ശ്രമിച്ചെന്ന് ഇവര് ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവര് സ്ഥലത്തെത്തി. ഇതോടെയാണ് തര്ക്കം കയ്യാങ്കളിയിലേക്കു നീങ്ങിയത്. പിന്നാലെ പാളയം പ്രദീപിനെയും സജാദിനെയും സസ്പെന്ഡ് ചെയ്തിരുന്നു.







Comments